|
| മുരളി പ്രധാന ഭീഷണി: ഹര്‍ഭജന്‍ |
| ന്യൂഡല്‍ഹി (ഏജന്‍സി), വ്യാഴം, 17 ജൂലൈ 2008 ( 17:35 IST ) | |
ശ്രീലങ്കയുടെ പുതിയ സ്പിന്‍ പ്രതിഭാസമായ അജന്ത മെന്‍ഡിസിന്‍റെ കഴിവുകളെ അംഗീകരിക്കുന്നുണ്ടെങ്കിലും ആസന്നമായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് പ്രധാന ഭീഷണി ഉയര്‍ത്തുക മുരളീധരന്‍ തന്നെയാകുമെന്നാണ് കരുതുന്നതെന്ന് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. കറാച്ചിയില്‍ നടന്ന ഏഷ്യ കപ്പ് ഫൈനലില്‍ മികച്ച സ്പിന്‍ ബൌളിംഗിന്‍റെ അസാധാരണമായ അവതരണമാണ് കണ്ടത്. മെന്‍ഡിസ് ബൌള്‍ ചെയ്യുന്നത് കാണാന്‍ കഴിഞ്ഞത് നല്ലൊരു വിരുന്നായിരുന്നു. യുവരാജ് സിംഗ്, രോഹിത് ശര്‍മ, ആര്‍ പി സിംഗ് എന്നിവരെ പുറത്താക്കിയ പന്തുകള്‍ അതിമനോഹരമായിരുന്നു. ടെന്നീസ് ബോള്‍ ഉപയോഗിച്ച് പലരും ഇത്തരത്തില്‍ ബൌള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് ബോളില്‍ ഇത്തരം പ്രകടനം കാഴ്ചവയ്ക്കുക എന്നത് ഒരു അപൂര്‍വ്വതയാണെന്ന് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.
മുരളിയെയും മെന്‍ഡിസിനെയും ഇപ്പോള്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല. മുരളി പയറ്റി തെളിഞ്ഞ പടക്കുതിരയാണ്. മെന്‍ഡിസാകട്ടെ കരിയര്‍ ആരംഭിച്ചിട്ടെയുള്ളു. അനുഭവ സമ്പത്ത് കൊണ്ട് കരുത്തനായ മുരളി തന്നെയാകും ഇന്ത്യയെ കൂടുതല്‍ അലട്ടുക - ഹര്‍ഭജന്‍ പറഞ്ഞു. ശ്രീശാന്തിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ കൂടുതല്‍ കരുത്തനാക്കിയിട്ടുണ്ടെന്നും വിവാദങ്ങളെക്കാള്‍ കൂടുതല്‍ മികച്ച പ്രകടനങ്ങളിലൂടെയാകും താന്‍ ശ്രദ്ധിക്കപ്പെടുകയെന്നും ഹര്‍ഭജന്‍ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|