|
| ബ്രസീല്‍ ഫുട്ബോള്‍ ടീം വിയറ്റ്നാമില്‍ കളിക്കും |
| ഹനോയ് (ഏജന്‍സി), വെള്ളി, 18 ജൂലൈ 2008 ( 11:35 IST ) | |
ഒളിംപിക്സില്‍ പ്രഥമ സ്വര്‍ണ്ണ കിരീടം ലക്‌ഷ്യമിട്ട് മത്സരിക്കാന്‍ ഒരുങ്ങുന്ന ബ്രസീല്‍ ടീം വിയറ്റ്നാമില്‍ സൌഹൃദ മത്സരത്തില്‍ പങ്കെടുക്കും. ബീജിംഗിലേക്ക് യാത്ര തിരിക്കുന്നതിനിടെ ഓഗസ്റ്റ് ഒന്നിനാണ് സാംബ പട വിയറ്റ്നാമില്‍ എത്തുന്നത്. ഓഗസ്റ്റ് ഒന്നിന് ഹനോയിലെ മൈ ഡിന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായിട്ടുണ്ടെങ്കിലും ഇതുവരെ ഒളിംപിക്സില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കാന്‍ ബ്രസീല്‍ ഫുട്ബോള്‍ ടീമിന് കഴിഞ്ഞിട്ടില്ല. സൂപ്പര്‍ സ്റ്റാര്‍ റൊണാള്‍ഡീഞ്ഞോ, റോബിനോ എന്നിവരടങ്ങുന്ന ടീമുമായാണ് പരിശീലകന്‍ ദുംഗ ഇത്തവണ ഒളിംപിക്സിന് എത്തുന്നത്. 23 വയസിന് മുകളിലുള്ള രണ്ട് അംഗങ്ങളെ മാത്രമാണ് ഒരു ടീമില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുക.
വിയറ്റ്നാം ഫുട്ബോള്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഇത് പുതിയ പാഠങ്ങള്‍ അഭ്യസിക്കാന്‍ നല്ലൊരു അവസരമാണെന്ന് വിയറ്റ്നാം ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ട്രാന്‍ ക്യുഓക് ടുവാന്‍ അറിയിച്ചു. സൌഹൃദ മത്സരത്തില്‍ ബ്രസീല്‍ ടീമിന് നല്‍കുന്ന പ്രതിഫലം എത്രയാണെന്ന് വ്യക്തമാക്കാന്‍ ടുവാന്‍ തയ്യാറായില്ല. എന്നാല്‍ 4,75,000 അമേരിക്കന്‍ ഡോളര്‍ പ്രതിഫലം നല്‍കിയാണ് ബ്രസീല്‍ ടീമിനെ വിയറ്റ്നാമില്‍ എത്തിക്കുന്നതെന്നാണ് സൂചന.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|