യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
റൊണാള്‍ഡോയ്ക്ക് അമേരിക്കയില്‍ കളിക്കണം
ലണ്ടന്‍ (ഏജന്‍സി), വെള്ളി, 18 ജൂലൈ 2008   ( 13:31 IST )
ഇംഗ്ലണ്ടിന്‍റെ വിഖ്യാത താരം ഡേവിഡ് ബെക്കാമിന്‍റെ പാത പിന്തുടര്‍ന്ന് അമേരിക്കയിലെ ഫുട്ബോള്‍ ലീഗില്‍ കളിക്കാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആഗ്രഹം പ്രകടിപ്പിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റയാല്‍ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ക്രിസ്റ്റിയാനോയുടെ ആഗ്രഹം സൃഷ്‌ടിച്ച ആശയ കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. ബെക്കാമുമായി താന്‍ സംസാരിച്ചിരുന്നെന്നും അമേരിക്കയില്‍ കളിക്കുന്നത് നല്ലൊരു അനുഭവമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും റൊണാള്‍ഡോ വെളിപ്പെടുത്തി. ബെക്കാമിനെ പോലെ തന്നെ ഗാലക്സിക്കായി കളിക്കണമെന്നാണ് ആഗ്രഹം. ഏതെങ്കിലും ഒരു ദിവസം ഈ ആഗ്രഹം സഫലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.

ഉയര്‍ന്ന ജീവിത രീതിയോടുള്ള ആഭിമുഖ്യം ക്രിസ്റ്റിയാനോ നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നും അമേരിക്കയോളം അതിനു പറ്റിയ സ്ഥലം വേറെയില്ലെന്നും സൂപ്പര്‍ താരത്തോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ബെക്കാമിന്‍റെ ഏഴാം നമ്പര്‍ ജേഴ്സിക്കുള്ള പകരക്കാരനായാണ് ക്രിസ്റ്റിയാനോ മാഞ്ചസ്റ്ററില്‍ എത്തിയത്. ബെക്കാമിനെ പോലെ തന്നെ റയല്‍ മാഡ്രിഡിലേക്ക് കൂടിയേറ്റത്തിന് അദ്ദേഹം ആഗ്രഹിക്കുന്നു. അമേരിക്കയില്‍ കളിക്കാമെന്ന ആഗ്രഹം ഇതോടെ സഫലമാകുമെന്ന് അദ്ദേഹം കരുതുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും റൊണാള്‍ഡോയോട് അടുത്ത വൃത്തങ്ങള്‍ ചോദിക്കുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഫ്ലിന്‍റോഫ് ഏഴാമനായി ബാറ്റ് ചെയ്യും
ബ്രസീല്‍ ഫുട്ബോള്‍ ടീം വിയറ്റ്നാമില്‍ കളിക്കും
മുരളി പ്രധാന ഭീഷണി: ഹര്‍ഭജന്‍
സ്റ്റാന്‍ഫോര്‍ഡ്‌ ഓപ്പണ്‍: സാനിയ സഖ്യം പുറത്ത്‌
വരാനിരിക്കുന്നത് മികച്ച പ്രകടനം: ഫ്ലിന്‍റോഫ്
പേസ് - ഭൂപതി സഖ്യം പുറത്ത്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...