യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഡാല്‍മിയ പത്രിക നല്‍കി
കൊല്‍ക്കത്ത(ഏജന്‍സി), ശനി, 19 ജൂലൈ 2008   ( 14:44 IST )
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാനായി ഐ സി സിയുടെയും ബിസിസിഐയുടെയും മുന്‍ പ്രസിഡന്‍റ് ജഗ്‌മോഹന്‍ ഡാല്‍മിയ പത്രിക നല്‍കി. 2005ല്‍ നടന്ന ബി സി സി ഐ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ശരദ്‌പവാറിനോടുളള തോല്‍‌വിയ്ക്കുശേഷം ക്രിക്കറ്റ് ഭരണരംഗത്തേയ്ക്ക് പ്രവേശിക്കാനുളള ഡാല്‍മിയയുടെ ആദ്യ ചുവടു വയ്പ്പാണിത്.

മുന്‍പ് 13 വര്‍ഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തിരുന്നിട്ടുളള ഡാല്‍മിയയ്ക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമാണുളളത്. തന്‍റെ വിജയത്തിനുശേഷം ഭാവി പദ്ധതികളെക്കുറിച്ച് വിശദീകരിക്കാമെന്ന് പത്രിക നല്‍കിയതിനുശേഷം ഡാല്‍മിയ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ ആര്‍ക്കും വിലക്കാനാവില്ലെന്നും ഡാല്‍മിയ കൂട്ടിച്ചേര്‍ത്തു.

2006ല്‍ ഡാല്‍മിയയെ ബിസി സി ഐ പുറത്താക്കിയിരുന്നു. ഇതിനെതുടര്‍ന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാന്‍ ഡാല്‍‌മിയ തയ്യാറായത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒളിമ്പിക്സ്: ഓസീസ് അത്‌ലറ്റിക്സ്‌ ടീം പ്രഖ്യാപിച്ചു
2010ലെ ലോകകപ്പ് ഹോക്കി ഇന്ത്യയില്‍
ബീച്ച് വോളി: ഇന്ത്യയും പങ്കെടുക്കും
കൌണ്ടിയില്‍ കളിക്കുന്നതിന് വിലക്ക്
റൊണാള്‍ഡോയ്ക്ക് അമേരിക്കയില്‍ കളിക്കണം
ഫ്ലിന്‍റോഫ് ഏഴാമനായി ബാറ്റ് ചെയ്യും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...