|
| ഏകദിനത്തിലും ലങ്കാധിപത്യം |
| കൊളംബോ(ഏജന്‍സി), തിങ്കള്‍, 18 ഓഗസ്റ്റ് 2008 ( 17:20 IST ) | |
ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിയ്ക്ക് ഏകദിനങ്ങളില്‍ പകരംവീട്ടാമെന്ന ധോണിപ്പടയുടെ സ്വപ്നം പാളി. അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക പരമ്പരയില്‍ 1-0ന് മുന്‍പിലെത്തി. സ്കോര്‍ ഇന്ത്യ 46 ഓവറില്‍ 146 ഓള്‍ ഔട്ട്, ശ്രീലങ്ക 34.5 ഓവറില്‍ 147/2. 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മെന്‍ഡിസാണ് കളിയിലെ കേമന്‍.
ഇന്ത്യ ഉയര്‍ത്തിയ വിജയലക്‍ഷ്യത്തിലേക്ക് സംഭ്രമമേതുമില്ലാതെ ബാറ്റ് വീശിയ ലങ്കക്ക് ഓപ്പണര്‍മാരായ ജയസൂര്യ(10)യുടെയും സംഗങ്കാര(19(യുടെയും വിക്കറ്റുകള്‍ മാത്രമെ ബലികഴിക്കേണ്ടിവന്നുളളു. നായകമികവുമായി ജയവര്‍ധനയും(61) കപുഗദേരയും(45) പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുനാഫ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് രണ്ടാം പന്തില്‍തന്നെ ഓപ്പണര്‍ ഗൌതം ഗംഭീറിനെ(0) നഷ്ടമായി. ഇതുവരെയുളള ഇന്ത്യന്‍ വിജയങ്ങളിലെല്ലാം നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുളള ഗംഭീറിന്‍റെ ബാറ്റ് നിശബ്ദമായതോടെ ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി. ഗംഭീറിനു പുറകെ അണ്ടര്‍ 19 നായകന്‍ വിരാട് കൊഹ്‌ലി(12)യെ കുലശേഖര വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ തുടക്കത്തിലേ പ്രതിരോധത്തിലായി.
റെയ്നയും യുവ്‌രാജും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നിലയുറപ്പിച്ച റെയ്നയുടെ അമിതാവേശം ഇന്ത്യക്ക് വിനയായത്. കുലശേഖരയുടെ പന്തില്‍ ഷോര്‍ട്ട് കവറില്‍ സില്‍വയ്ക്ക് പിടി നല്‍കി റെയ്ന(17) മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 36. ജയവര്‍ധന നല്‍കിയ ജീവന്‍ദാനത്തിലൂടെ ആദ്യം രക്ഷപ്പെട്ട യുവരാജിന്‍റെ ഭാഗ്യം മെന്‍ഡിസ് വരുന്നതുവരെയെ ഉണ്ടായിരുന്നുള്ളു.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|