|
| പിസിബി ചെയര്‍മാന്‍ നസീം അഷ്‌റഫ് രാജിവച്ചു |
| കറാച്ചി (ഏജന്‍സി), തിങ്കള്‍, 18 ഓഗസ്റ്റ് 2008 ( 18:28 IST ) | |
പെര്‍വേസ് മുഷാറഫ് പാക് പ്രസിഡന്‍റ് പദം രാജിവച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹവുമായി അടുത്തബന്ധമുണ്ടായിരുന്ന നസീം അഷ്‌റഫ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. മുഷാറഫ് രാജി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകമാണ് അഷ്‌റഫ് സ്ഥാനം ഒഴിയുന്നതായി പിസിബി അറിയിച്ചത്. രാജി പ്രസിഡന്‍റിന് അയച്ചുകൊടുത്തിട്ടുണ്ട്.
പാകിസ്ഥാനില്‍ പ്രസിഡന്‍റ് തന്നെയാണ് പി സി ബിയുടെ പേട്രണും. ബോര്‍ഡ് ചെയര്‍മാനെ നിയമിക്കുന്നതും പ്രസിഡന്‍റാണ്. മുഷാറഫ് രാജിവച്ച സാഹചര്യത്തില്‍ സെനറ്റിന്‍റെ അദ്ധ്യക്ഷനായിരിക്കും പി സി ബിയുടെ ചുമതല. അദ്ദേഹമാണ് രാജിക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പ്രസിഡന്‍റ് രാജിവച്ചതിനെ തുടര്‍ന്നാണ് തനിയ്ക്കും രാജി വയ്ക്കാനുള്ള തോന്നലുണ്ടായതെന്ന് അഷ്‌റഫ് പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|