|
| ഉത്തേജകമരുന്ന് പരിശോധന: ആസിഫ് പരാജയപ്പെട്ടു |
| ജനീവ(ഏജന്‍സി):, 19 ഓഗസ്റ്റ് 2008 ( 17:26 IST ) | |
ഐപിഎല്‍ ട്വന്‍റി 20 മത്സരങ്ങള്‍ക്കിടെ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ പാകിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ മുഹമ്മദ് ആസിഫിന്‍റെ ബി സാമ്പിളും പോസിറ്റീവാണെന്ന് തെളിഞ്ഞു. പരിശോധനയില്‍ ആസിഫ് ഉപോയഗിച്ച നിരോധിക്കപ്പെട്ട മയക്കുമരുന്നായ നാഡ്രോലോണിന്‍റെ അളവ് 5.4 മില്ലി ഗ്രാം ആണെന്ന് കണ്ടെത്തി.
ആദ്യം നടത്തിയ പരിശോധനയില്‍ ഇത് 6.2 മില്ലി ഗ്രാം ആയിരുന്നു. ഇതോടെ ആസിഫിന് ക്രിക്കറ്റില്‍ നിന്ന് കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിലക്ക നേരിടേണ്ടി വരുമെന്ന് ഉറപ്പായി. ആദ്യം നടത്തിയ പരിശോധനയില്‍ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആസിഫിനെ ചാമ്പ്യന്‍സ് ട്രോഫി സാധ്യതാടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനുവേണ്ടി കളിച്ച മുഹമ്മദ് ആസിഫ്, ടൂര്‍ണമെന്‍റിനുശേഷം നാട്ടിലേക്കു മടങ്ങുമ്പോള്‍ മയക്കുമരുന്ന് കൈവശം വച്ചതിന് ദുബായ് വിമാനത്താവളത്തില്‍ പിടിയിലായിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|