|
| രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് മികച്ച തുടക്കം |
| ദാംബുള്ള (ഏജന്‍സി), ബുധന്‍, 20 ഓഗസ്റ്റ് 2008 ( 11:22 IST ) | |
പരിക്കിന്‍റെ പിടിയിലുള്ള സെവാഗിനേയും ഗംഭീറിനേയും ഒഴിവാക്കി രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ഫീല്‍ഡിങ്ങിനിറങ്ങിയ ഇന്ത്യക്ക് സഹീര്‍ ഖാന്‍ നല്‍കിയത് സ്വപ്നതുല്യമായ തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ശ്രീലങ്ക ഒന്‍പത് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് എടുത്തിട്ടുണ്ട്.
തന്‍റെ ഒന്നാമത്തേയും മൂന്നാമത്തേയും ഓവറുകളിലായി മൂന്ന് മുന്‍നിര വിക്കറ്റുകള്‍ പിഴുത സഹീര്‍ ലങ്കയെ തുടക്കത്തിലെ തകര്‍ത്തതിനെ പിന്നാലെ പ്രവീണ്‍ കുമാര്‍ കൂടി ആക്രമണം തുടങ്ങിയതോടെ ലങ്ക പൂര്‍ണമായും പ്രതിരോധത്തിലായി. ആദ്യ ഏകദിനത്തിലെ മോശം പ്രകടത്തിന് പ്രായശ്ചിത്തം ചെയ്യുന്ന പ്രകടമായിരുന്നു ഇന്ത്യന്‍ പേസ് ബൌളര്‍മാരുടേത്.
സങ്കക്കാര, ജയവര്‍ദ്ധനെ, കപ്പുഗുദേര എന്നിവരെ സഹീര്‍ പുറത്താക്കിയപ്പോള്‍ സില്‍വയുടെ വിക്കറ്റ് പ്രവീണ്‍ കുമാര്‍ നേടി. ആദ്യ ഏകദിനത്തില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പരിക്കേറ്റ ഗംഭീറിന് പകരം എസ് ബദരിനാഥും പ്രഗ്യാന്‍ ഓജയ്ക്ക് പകരം പ്രവീണ്‍ കുമാറും ടീമില്‍ സ്ഥാനം നേടി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|