യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
സഹീര്‍ തിളങ്ങി; ലങ്ക 142ന് പുറത്ത്
ദാം‌ബുള്ള (ഏജന്‍സി), ബുധന്‍, 20 ഓഗസ്റ്റ് 2008   ( 13:17 IST )
പേസ് ബൌളര്‍മാര്‍‌ മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയെ 142 റണ്‍സിന് ചുരുട്ടിക്കെട്ടി ഇന്ത്യ ആദ്യ ഏകദിനത്തിലേറ്റ നാണക്കേടിന് തിരിച്ചടി നല്‍കി. 38.3മത് ഓവറില്‍ പുറത്താവുമ്പോള്‍ ലങ്ക ആദ്യ മത്സരത്തില്‍ ഇന്ത്യ നേടിയതിനേക്കാള്‍ നാല് റണ്‍സ് പിന്നിലായിരുന്നു. സഹീര്‍ ഖാന്‍റെ ആക്രമണത്തിന് മുമ്പില്‍ തുടക്കത്തിലെ തകര്‍ന്നുപോയ ലങ്ക ഒരുവിധത്തില്‍ 142 വരെ എത്തുകയായിരുന്നു.

രണ്ട് മധ്യനിര ബാറ്റ്സ്മാന്‍‌മാര്‍ ഉള്‍പ്പടെ മൂന്നുപേര്‍ പൂജ്യത്തിന് പുറത്തായ ലങ്കന്‍ ഇന്നിങ്സില്‍ 44 റണ്‍സെടുത്ത തുഷാരയാണ് ടോപ്സ്കോറര്‍. പത്തോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ലങ്കയുടെ നാല് മുന്‍‌നിര വിക്കറ്റുകള്‍ പിഴുത സഹീറാണ് ബൌളിങ്ങില്‍ മികച്ചുനിന്നത്. 28 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി പ്രവീണ്‍ കുമാര്‍ സഹീറിന് മികച്ച പിന്തുണ നല്‍കി. ഹര്‍ഭജന്‍ സിങ്ങിന് രണ്ടും ഇര്‍ഫാന്‍ പത്താന് ഒരു വിക്കറ്റും വീതം ലഭിച്ചു.

പരിക്കിന്‍റെ പിടിയിലുള്ള സെവാഗിനേയും ഗംഭീറിനേയും ഒഴിവാക്കി രണ്ടാം ഏകദിനത്തിനിറങ്ങിയ ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കമാണ് സഹീര്‍ ഖാന്‍ നല്‍കിയത്. തന്‍റെ ഒന്നാമത്തേയും മൂന്നാമത്തേയും ഓവറുകളിലായി മൂന്ന് മുന്‍‌നിര വിക്കറ്റുകള്‍ പിഴുത സഹീര്‍ ലങ്കയെ തുടക്കത്തിലെ തകര്‍ത്തതിനെ പിന്നാലെ പ്രവീണ്‍ കുമാര്‍ കൂടി ആക്രമണം തുടങ്ങിയതോടെ ലങ്ക പൂര്‍ണമായും പ്രതിരോധത്തിലായി.

ആദ്യ ഏകദിനത്തിലെ മോശം പ്രകടത്തിന് പ്രാ‍യശ്ചിത്തം ചെയ്യുന്ന പ്രകടമായിരുന്നു ഇന്ത്യന്‍ പേസ് ബൌളര്‍മാരുടേത്. ആദ്യ ഏകദിനത്തില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പരിക്കേറ്റ ഗംഭീറിന് പകരം എസ് ബദരിനാഥും പ്രഗ്യാന്‍ ഓജയ്ക്ക് പകരം പ്രവീണ്‍ കുമാറും ടീമില്‍ സ്ഥാനം നേടി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫിയ്ക്കില്ല
വിജേന്ദറും ജിതേന്ദറും ഇന്നിറങ്ങുന്നു
രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് മികച്ച തുടക്കം
ഉത്തേജകമരുന്ന് പരിശോധന: ആസിഫ് പരാജയപ്പെട്ടു
പരിക്ക്‌: സേവാഗ്‌ ഏകദിന പരമ്പരയ്ക്കില്ല
ഗുസ്‌തി: യോഗേശ്വര്‍ ദത്ത്‌ ക്വാര്‍ട്ടറില്‍ പുറത്ത്‌
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...