യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഒടുവില്‍ ഇന്ത്യ ലങ്ക ചാടി
ധാംബുള്ള(ഏജന്‍സി), ബുധന്‍, 20 ഓഗസ്റ്റ് 2008   ( 17:38 IST )
ശ്രീലങ്ക ഉയര്‍ത്തിയ ചെറിയ വിജയലക്‍ഷ്യത്തിനുമുന്നില്‍ മധ്യനിര ഒരിക്കല്‍ കൂടി തകര്‍ന്നടിഞ്ഞെങ്കിലും പുതുമുഖം ബദരീനാഥിന്‍റെ ചങ്കുറപ്പും നായകന്‍ ധോണിയുടെ ബാറ്റിംഗ് മികവും ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് വിജയം സമ്മനിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 സമനിലയിലായി. സ്കോര്‍ ശ്രീലങ്ക 38.3 ഓവറില്‍ 142. ഇന്ത്യ 39.4 ഓവറില്‍ 143/7/. ലങ്കയുടെ നാലു മുന്‍‌നിര വിക്കറ്റുകള്‍ വീഴ്ത്തിയ സഹീര്‍ ഖാനാണ് കളിയിലെ കേമന്‍.

143 റണ്‍സിന്‍റേ വിജയലക്‍ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക്‌ തുടക്കത്തില്‍ തന്നെ പത്താന്‍റെയും(5), റെയ്‌ന(1)യുടെയും വിക്കറ്റുകള്‍ നഷ്‌ടമായി. പിന്നീട് യുവ്‌രാജും വിരാട് കൊ‌ഹ്‌ലിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പതിവുപോലെ മെന്‍ഡിസ് വന്നതോടെ യുവ്‌രാജിന്‍റെ(20)വിക്കറ്റ് വീണു. പിന്നീട് നായകന്‍ മഹേന്ദ്രസിങ്‌ ധോണിയും വിരാട്‌ കൊഹ്‌ലിയും ചേര്‍ന്ന് ഇന്ത്യക്ക് അനായാസ ജയം സമ്മാനിക്കുമെന്ന് കരുതിയപ്പോഴാണ് ഒരോവറില്‍ കൊഹ്‌ലി(37)യെയും, രോഹിത് ശര്‍മ്മയെ(0) മടക്കി കുലശേഖര ഇന്ത്യയെ ഞെട്ടിച്ചത്. 75/3 എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് ഇന്ത്യ 75/5 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

പിന്നീ‍ട് പുതുമുഖം ബദരീനാഥും(25 നോട്ടൌട്ട്) ധോണിയും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തടുപ്പിച്ചെങ്കിലും ജയിക്കാന്‍ 8 റണ്‍സ് വേണ്ടപ്പോള്‍ ധോണി(39) വീണു. പിന്നീടെത്തിയ ഹര്‍ഭജനെ(1) മെന്‍ഡിസ് മടക്കുക കൂടി ചെയ്തതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി. എന്നാല്‍ മനസ്സാ‍ന്നിധ്യം വിടാതെ ബാറ്റ് വീശിയ ബദരീനാഥും സഹീറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചു കയറ്റി. ലങ്കക്കുവേണ്ടി കുലശേഖര, തുഷാര, മെന്‍ഡിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്കയെ ഇന്ത്യന്‍ പേസര്‍മാര്‍ വരിഞ്ഞുകെട്ടുകയായിരുന്നു. നാല്‌ വിക്കറ്റെടുത്ത സഹീര്‍ഖാന് മൂന്ന്‌ വിക്കറ്റ്‌ വീഴ്ത്തിയ പ്രവീണ്‍ കുമാറും രണ്ട് വിക്കറ്റുമായി ഹര്‍ഭജനും പിന്തുണ നല്‍കിയപ്പോള്‍ ലങ്കന്‍ സ്കോര്‍ 150നുള്ളില്‍ ഒതുങ്ങി. 44 റണ്‍സെടുത്ത തുഷാരയാണ്‌ ലങ്കയുടെ ടോപ്‌ സ്കോറര്‍.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സുശീല്‍ കുമാറിന്‌ പാരിതോഷികപ്പെരുമഴ
ഗുസ്തിയില്‍ സുശീല്‍ കുമാറിന്‌ വെങ്കലം
സഹീര്‍ തിളങ്ങി; ലങ്ക 142ന് പുറത്ത്
ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫിയ്ക്കില്ല
വിജേന്ദറും ജിതേന്ദറും ഇന്നിറങ്ങുന്നു
രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് മികച്ച തുടക്കം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...