|
| ഇഷാന്ത് ശര്‍മ ആഞ്ഞടിച്ചു; ഓസീസ് 421/8 |
| ബാംഗ്ലൂര്‍(ഏജന്‍സി), വെള്ളി, 10 ഒക്‍ടോബര്‍ 2008 ( 15:15 IST ) | |
മൈക്ക് ഹസിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ കുതിച്ചുയര്‍ന്ന ഓസ്ട്രേലിയയ്ക്ക് ഇഷാന്ത് ശര്‍മ കൂച്ചുവിലങ്ങിട്ടു. കാമറൂണ്‍ വൈറ്റ്(6), ബ്രാഡ് ഹാഡിന്‍(33), ഷെയ്‌ന്‍ വാട്സണ്‍(2) എന്നിവരെ പുറത്താക്കി ഇഷാന്ത് ശര്‍മ ഇന്ത്യയ്ക്ക് പുതു ജീവന്‍ സമ്മാനിച്ചു. 27 റണ്‍സെടുത്ത ബ്രെറ്റ് ലീയെ സഹീര്‍ഖാന്‍ ക്ലീന്‍ ബൌള്‍ഡാക്കി. ഇപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 421 എന്ന സ്കോറിലാണ് ഓസ്ട്രേലിയ. 138 റണ്‍സുമായി മൈക്ക് ഹസിയും റണ്‍സൊന്നുമെടുക്കാതെ മിച്ചല്‍ ജോണ്‍സണുമാണ് ക്രീസില്‍.
രണ്ടു റണ്‍സെടുത്ത ഷെയ്ന്‍ വാട്സണെ ക്ലീന്‍ ബൌള്‍ഡാക്കിയാണ് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇഷാന്ത് ശര്‍മ ആരംഭിച്ചത്. പിന്നീട് നിലയുറപ്പിക്കുമെന്ന് തോന്നിപ്പിച്ച ഹാഡിനെ ലക്‍ഷ്മണിന്‍റെ കയ്യില്‍ എത്തിച്ച ഇഷാന്ത് അധികം വൈകാത കാമറൂണ്‍ വൈറ്റിനെയും പുറത്താക്കി. ഹര്‍ഭജന് ക്യാച്ച് നല്‍കിയാണ് വൈറ്റ് മടങ്ങിയത്.
ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയാണ് ബൌളര്‍മാരില്‍ ഏറ്റവും മോശം പ്രകടനം നടത്തിയത്. കുംബ്ലെയുടെ പന്തുകളെ ഓസീസ് ബാറ്റ്സ്മാന്മാര്‍ ദയാരഹിതമായി നേരിട്ടു. നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കു വേണ്ടി നായകന്‍ റിക്കി പോണ്ടിംഗ് സെഞ്ച്വറി നേടിയിരുന്നു.
സെഞ്ച്വറി നേടിയ നായകന്‍ റിക്കി പോണ്ടിംഗി(123)ന്‍റെ വിക്കറ്റ് ഹര്‍ഭജന്‍ സിംഗാണ് വീഴ്ത്തിയത്. പോണ്ടിംഗിനെ ഹര്‍ഭജന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 66 റണ്‍സെടുത്ത് പുറത്തായ സൈമണ്‍ കാറ്റിച്ചാണ് ഇന്ത്യന്‍ ബൌളര്‍മാരെ പരിക്ഷീണരാക്കിയ മറ്റൊരു ഓസ്ട്രേലിയന്‍ ബാറ്റ്സ്‌മാന്‍. പോണ്ടിംഗ് - കാറ്റിച്ച് സഖ്യം 166 റണ്‍സ് നേടി. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ പന്തില്‍ ധോണി പിടിച്ചാണ് കാറ്റിച്ച് പുറത്തായത്. അടുത്തിടെയായി മങ്ങിയ ഫോമിലായിരുന്ന പോണ്ടിംഗ് പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോകുന്നതിന് ബാംഗ്ലൂര്‍ സാക്ഷിയായി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|