യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഓസീസ് 430ന് പുറത്ത്; ഇന്ത്യ 68/0
ബാംഗ്ലൂര്‍(ഏജന്‍സി), വെള്ളി, 10 ഒക്‍ടോബര്‍ 2008   ( 16:49 IST )
ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ വന്‍ സ്കോര്‍ പ്രതീക്ഷിച്ച ഓസീസിന് അപ്രതീക്ഷിത തകര്‍ച്ച. 430 റണ്‍സിന് ഓസ്ട്രേലിയ ഓള്‍ ഔട്ടായി. സഹീര്‍ഖാനും ഇഷാന്ത് ശര്‍മയുമാണ് തകര്‍ത്താടിയത്. സഹീര്‍ അഞ്ചും ഇഷാന്ത് നാലും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 68 റണ്‍സ് എടുത്തിട്ടുണ്ട്. സേവാഗും ഗംഭീറുമാണ് ക്രീസില്‍.

സെഞ്ച്വറി നേടിയ മൈക്ക് ഹസി, ബ്രെറ്റ് ലീ, മിച്ചല്‍ ജോണ്‍സണ്‍, മൈക്കേല്‍ ക്ലാര്‍ക്ക്, ഹെയ്ഡന്‍ എന്നിവരാണ് സഹീര്‍ഖാന്‍റെ ഇരകള്‍. കാമറൂണ്‍ വൈറ്റ്(6), ബ്രാഡ് ഹാഡിന്‍(33), ഷെയ്‌ന്‍ വാട്സണ്‍(2), കാറ്റിച്ച്(66) എന്നിവരെയാണ് ഇഷാന്ത് പുറത്താക്കിയത്. റിക്കി പോണ്ടിംഗിന്‍റെ വിക്കറ്റ് ഹര്‍ഭജന്‍ സ്വന്തമാക്കി.

മൈക്ക് ഹസിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ കുതിച്ചുയര്‍ന്ന ഓസ്ട്രേലിയയ്ക്ക് ഇഷാന്ത് ശര്‍മയാണ് കൂച്ചുവിലങ്ങിട്ടത്. എന്നാല്‍ പിന്നീട് കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ച സഹീര്‍ഖാന്‍ 146 റണ്‍സെടുത്തു നിന്ന മൈക്ക് ഹസിയെ ബൌള്‍ഡാക്കി. ബ്രെറ്റ്‌ലീയുടെയും മിച്ചല്‍ ജോണ്‍സന്‍റെയും വിക്കറ്റുകളും സഹീര്‍ പിഴുതു.

ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയാണ് ബൌളര്‍മാരില്‍ ഏറ്റവും മോശം പ്രകടനം നടത്തിയത്. കുംബ്ലെയുടെ പന്തുകളെ ഓസീസ് ബാറ്റ്സ്മാന്മാര്‍ ദയാരഹിതമായി നേരിട്ടു. നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കു വേണ്ടി നായകന്‍ റിക്കി പോണ്ടിംഗ് സെഞ്ച്വറി നേടിയിരുന്നു.

സെഞ്ച്വറി നേടിയ നായകന്‍ റിക്കി പോണ്ടിംഗി(123)ന്‍റെ വിക്കറ്റ് ഹര്‍ഭജന്‍ സിംഗാണ് വീഴ്ത്തിയത്. പോണ്ടിംഗിനെ ഹര്‍ഭജന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 66 റണ്‍സെടുത്ത് പുറത്തായ സൈമണ്‍ കാറ്റിച്ചാണ് ഇന്ത്യന്‍ ബൌളര്‍മാരെ പരിക്ഷീണരാക്കിയ മറ്റൊരു ഓസ്ട്രേലിയന്‍ ബാറ്റ്സ്‌മാന്‍. പോണ്ടിംഗ് - കാറ്റിച്ച് സഖ്യം 166 റണ്‍സ് നേടി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇഷാന്ത് ശര്‍മ ആഞ്ഞടിച്ചു; ഓസീസ് 421/8
ഹസിയ്ക്ക് സെഞ്ച്വറി
ഓസീസ് മികച്ച സ്കോറിലേക്ക്
ഓസീസ് 254/4; പോണ്ടിംഗിന് സെഞ്ച്വറി
പോണ്ടിംഗിന് സെഞ്ച്വറി
ആദ്യ ടെസ്റ്റ്: ഓസീസ് ഒന്നിന് 80
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...