യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഗാംഗുലിയും വീണു; ഇന്ത്യ പരുങ്ങുന്നു
ബാംഗ്ലൂര്‍(ഏജന്‍സി), ശനി, 11 ഒക്‍ടോബര്‍ 2008   ( 15:32 IST )
തുടക്കത്തിലെ ആവേശം ഇന്ത്യയ്ക്ക് വിനയായി. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ സന്ദര്‍ശകരുടെ 430 എന്ന സ്കോറിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 234 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. ഈ പരമ്പരയ്ക്ക് ശേഷം വിരമിക്കുന്ന സൌരവ് ഗാംഗുലി 47 റണ്‍സെടുത്ത് പുറത്തായി. 47 റണ്‍സെടുക്കാന്‍ 115 പന്തുകള്‍ നേരിട്ട ഗാംഗുലി മിച്ചല്‍ ജോണ്‍സന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 51 റണ്‍സെടുത്ത് ദ്രാവിഡും പുറത്തായി.

നാലുവിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സനാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ കൊഴിഞ്ഞത് ഇന്ത്യയ്ക്ക് മുന്നോട്ടുള്ള യാത്ര ദുഷ്കരമാക്കി. വെള്ളിയാഴ്ച വിക്കറ്റ് നഷ്ടം കൂടാതെ 68 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. സേവാഗും ഗംഭീറും നടത്തിയ ബാറ്റിംഗ് ഇന്ത്യ വന്‍ സ്കോറിലേക്ക് കുതിക്കുമെന്ന പ്രതീക്ഷയുണര്‍ത്തിയിരുന്നു.

ഗാംഗുലിയെയും ദ്രാവിഡിനെയും കൂടാതെ സേവാഗ്(45), ഗംഭീര്‍(21), സച്ചിന്‍(13), ലക്‍ഷ്മണ്‍(0), ധോണി(9) എന്നിവരാണ് പുറത്തായത്. ഗംഭീറിനെ ബ്രെറ്റ് ലീ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. മിച്ചല്‍ ജോണ്‍സന്‍റെ പന്തില്‍ ഹെയ്ഡന് ക്യാച്ച് നല്‍കിയാണ് സേവാഗ് പുറത്തായത്. ജോണ്‍സന്‍റെ പന്തില്‍ സച്ചിനെ വൈറ്റും, ലക്‍ഷ്‌മണിനെ ഹാഡിനും പിടിച്ചു പുറത്താക്കി. ധോണിയെ ക്ലാര്‍ക്ക് ക്ലീന്‍ ബൌള്‍ഡാക്കി.

25 റണ്‍സുമായി ഹര്‍ഭജന്‍ സിംഗും റണ്‍സൊന്നുമെടുക്കാതെ സഹീര്‍ ഖാനുമാണ് ക്രീസില്‍. ഓസീസിന്‍റെ ആദ്യ ഇന്നിംഗ്സ് 430 റണ്‍സില്‍ അവസാനിച്ചിരുന്നു. പോണ്ടിംഗിന്‍റെയും മൈക്ക് ഹസിയുടെ സെഞ്ച്വറികളാണ് അവരുടെ ഇന്നിംഗ്സിന്‍റെ പ്രത്യേകത. ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ഖാന്‍ അഞ്ചും ഇഷാന്ത് ശര്‍മ നാലും വിക്കറ്റുകള്‍ വീഴ്ത്തി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
രാവണാഭിനയം: ഭാജിക്കെതിരെ ഹൈന്ദവസംഘടനകള്‍
ഓസീസ് 430ന് പുറത്ത്; ഇന്ത്യ 68/0
ഇഷാന്ത് ശര്‍മ ആഞ്ഞടിച്ചു; ഓസീസ് 421/8
ഹസിയ്ക്ക് സെഞ്ച്വറി
ഓസീസ് മികച്ച സ്കോറിലേക്ക്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...