|
| ഇന്ത്യ തകര്‍ന്നു - 313/8 |
| ബാംഗ്ലൂര്‍(ഏജന്‍സി), ശനി, 11 ഒക്‍ടോബര്‍ 2008 ( 18:39 IST ) | |
മിച്ചല്‍ ജോണ്‍സനും ഷെയ്‌ന്‍ വാട്സണും കൊടുങ്കാറ്റായപ്പോള്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നു. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ സന്ദര്‍ശകരുടെ 430 എന്ന സ്കോറിനെതിരെ മൂന്നാം ദിനം 313 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടു വിക്കറ്റ് ബാക്കി നില്‍ക്കേ ഇന്ത്യ 117 റണ്‍സ് പിറകിലാണ്. 35 റണ്‍സുമായി സഹീര്‍ഖാനും റണ്‍സൊന്നുമെടുക്കാതെ നായകന്‍ അനില്‍ കുംബ്ലെയുമാണ് ക്രീസില്‍.
ഹര്‍ഭജന്‍ സിംഗിന്‍റെയും സഹീര്‍ഖാന്‍റെയും പോരാട്ടമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോര്‍ നേടിക്കൊടുത്തത്. അര്‍ദ്ധസെഞ്ച്വറി(54) നേടിയ ഹര്‍ഭജനെ വാട്സന്‍റെ പന്തില്‍ ഹാഡിന്‍ പിടിച്ച് പുറത്താകുകയായിരുന്നു. ഈ പരമ്പരയ്ക്ക് ശേഷം വിരമിക്കുന്ന സൌരവ് ഗാംഗുലി 47 റണ്‍സെടുത്ത് പുറത്തായി. 47 റണ്‍സെടുക്കാന്‍ 115 പന്തുകള്‍ നേരിട്ട ഗാംഗുലി മിച്ചല്‍ ജോണ്‍സന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 51 റണ്‍സെടുത്ത് ദ്രാവിഡും പുറത്തായി.
നാലുവിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സനാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ കൊഴിഞ്ഞത് ഇന്ത്യയ്ക്ക് മുന്നോട്ടുള്ള യാത്ര ദുഷ്കരമാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|