|
| ഓസീസിന് 70 റണ്‍സ് ലീഡ് |
| ബാംഗ്ലൂര്‍(ഏജന്‍സി), ഞായര്‍, 12 ഒക്‍ടോബര്‍ 2008 ( 12:32 IST ) | |
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ സന്ദര്‍ശകരുടെ 430 എന്ന സ്കോറിനെതിരെ ഇന്ത്യ 360 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഓസീസിന് 70 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡായി. വാലറ്റത്തിന്‍റെ മികച്ച ബാറ്റിംഗാണ് ഇന്ത്യയെ ഇത്രയെങ്കിലും എത്തിച്ചത്. പുറത്താകാതെ 57 റണ്‍സെടുത്ത് സഹീര്‍ഖാന്‍ ടോപ് സ്കോററായി. ഹര്‍ഭജന്‍ സിംഗ് 54ഉം രാഹുല്‍ ദ്രാവിഡ് 51ഉം റണ്‍സ് നേടി. ഓസീസ് ബൌളര്‍മാര്‍ വഴങ്ങിയ എക്സ്ട്രാ 52 റണ്‍സാണ്. കളിയുടെ നാലാം ദിനം വാട്‌സണും ക്ലാര്‍ക്കും ചേര്‍ന്നാണ് ഇന്ത്യയുടെ ശേഷിച്ച രണ്ട് ബാറ്റ്സ്‌മാന്‍മാരെയും കൂടാരം കയറ്റിയത്. നായകന്‍ കുംബ്ലെ അഞ്ച് റണ്‍സെടുത്ത് വാട്സന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആറ് റണ്‍സെടുത്ത ഇഷാന്ത് ശര്‍മ്മയെ ക്ലാര്‍ക്ക് ക്ലീന്‍ ബൌള്‍ഡാക്കി.
മിച്ചല്‍ ജോണ്‍സന്‍ നാലും വാട്സന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ക്ലാര്‍ക്കിന് രണ്ടു വിക്കറ്റുണ്ട്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസീസിന് വേണ്ടി ഓപ്പണര്‍മാരായ മാത്യു ഹെയ്ഡനും കാറ്റിച്ചുമാണ് ക്രീസില്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|