യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഓസീസ് വന്‍ ലീഡിലേക്ക്
ബാംഗ്ലൂര്‍(ഏജന്‍സി), ഞായര്‍, 12 ഒക്‍ടോബര്‍ 2008   ( 17:39 IST )
ഇന്ത്യ - ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്‍റെ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഓസ്ട്രേലിയ വന്‍ ലീഡിലേക്ക് കുതിക്കുകയാണ്. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ 193 റണ്‍സ് എടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിലെ 70 റണ്‍സ് ലീഡ് കൂടി ചേര്‍ത്ത് ഇപ്പോള്‍ ഓസീസിന് മൊത്തം 263 റണ്‍സിന്‍റെ ലീഡായി. ഇനി ഒരു ദിവസം ബാക്കി നില്‍ക്കെ കളി സമനിലയിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണ് ലഭിക്കുന്നത്.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് അവരുടെ മുന്‍ നിരയെ വളരെ വേഗം നഷ്ടമായി. 13 റണ്‍സെടുത്ത ഹെയ്ഡനെ സഹീര്‍ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഹര്‍ഭജന്‍റെ പന്തില്‍ ലക്‍ഷ്മണിന് ക്യാച്ച് നല്‍കി കാറ്റിച്ച്(34) മടങ്ങി. പിന്നീടെത്തിയ പോണ്ടിംഗിനും ക്ലാര്‍ക്കിനും നിലയുറപ്പിക്കാനായില്ല. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയടിച്ച പോണ്ടിംഗ് രണ്ടാം ഇന്നിംഗ്സില്‍ 17 റണ്‍സ് മാത്രം എടുത്ത് ഇഷാന്ത് ശര്‍മയ്ക്ക് ഇരയായി. ആറ്‌ റണ്‍സെടുത്ത ക്ലാര്‍ക്കിന്‍റെ വിക്കറ്റും ഇഷാന്തിനാണ്. 31 റണ്‍സെടുത്ത മൈക്ക് ഹസിയെ ഹര്‍ഭജന്‍ ക്ലീന്‍ ബൌള്‍ഡാക്കി. 32 റണ്‍സുമായി വാട്സണും 28 റണ്‍സുമായി ഹാഡിനുമാണ് ക്രീസില്‍. ഹര്‍ഭജനും ഇഷാന്ത് ശര്‍മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 360 റണ്‍സില്‍ അവസാനിച്ചിരുന്നു. വാലറ്റത്തിന്‍റെ മികച്ച ബാറ്റിംഗാണ് ഇന്ത്യയെ ഇത്രയെങ്കിലും എത്തിച്ചത്. പുറത്താകാതെ 57 റണ്‍സെടുത്ത് സഹീര്‍ഖാന്‍ ടോപ് സ്കോററായി. ഹര്‍ഭജന്‍ സിംഗ് 54ഉം രാഹുല്‍ ദ്രാവിഡ് 51ഉം റണ്‍സ് നേടി. ഓസീസ് ബൌളര്‍മാര്‍ വഴങ്ങിയ എക്സ്ട്രാ 52 റണ്‍സാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓസീസിന് 70 റണ്‍സ് ലീഡ്
അമേരിക്കന്‍ അത്‌ലറ്റിന്‌ ജയില്‍ശിക്ഷ
ഇന്ത്യ തകര്‍ന്നു - 313/8
ഗാംഗുലിയും വീണു; ഇന്ത്യ പരുങ്ങുന്നു
ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
രാവണാഭിനയം: ഭാജിക്കെതിരെ ഹൈന്ദവസംഘടനകള്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...