|
| ഇന്ത്യയ്ക്ക് ജയിക്കാന്‍ 299 റണ്‍സ് |
| ബാംഗ്ലൂര്‍(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008 ( 11:23 IST ) | |
ഇന്ത്യ - ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. കളിയുടെ അവസാന ദിവസമായ തിങ്കളാഴ്ച ഇന്ത്യയ്ക്ക് ജയിക്കാന്‍ 299 റണ്‍സ് വേണം. രണ്ടാം ഇന്നിംഗ്സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സിന് ഓസീസ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. സൂപ്പര്‍ ബാറ്റ്സ്മാന്‍ സേവാഗും വന്‍മതില്‍ ദ്രാവിഡും കുറഞ്ഞ സ്കോറില്‍ പുറത്തായി. ആറ് റണ്‍സെടുത്ത സേവാഗിനെ ക്ലാര്‍ക്കും അഞ്ച് റണ്‍സെടുത്ത ദ്രാവിഡിനെ ബ്രെറ്റ് ലീയുമാണ് വീഴ്ത്തിയത്. 13 റണ്‍സുമായി ഗംഭീറും ഒരു റണ്‍സുമായി സച്ചിനുമാണ് ക്രീസില്‍.
അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിവസം കളി ആരംഭിച്ച ഓസീസിന് 41 റണ്‍സെടുത്ത വാട്സണെ നഷ്ടമായി. വാട്സണെ ഇഷാന്ത് ശര്‍മ ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു. ഹാഡിന്‍ 35ഉം കാമറൂണ്‍ വൈറ്റ് 18 റണ്‍സുമായി പുറത്താകാതെ നിന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|