|
| തീവ്രവാദികള്‍ ക്രിക്കറ്റ് താരങ്ങളെ ലക്‍ഷ്യമിടില്ല |
| മെല്‍ബണ്‍(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008 ( 13:27 IST ) | |
സുരക്ഷാ ഭീതിയെ തുടര്‍ന്ന് പാകിസ്ഥാന്‍ പര്യടനം വേണ്ടെന്നു വയ്ക്കുന്ന ടീമുകളുടെ നടപടി അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യപ്റ്റന്‍ ഇമ്രാന്‍ ഖാന്‍. തീവ്രവാദികള്‍ ഒരിക്കലും ക്രിക്കറ്റ് താരങ്ങളെ ലക്‍ഷ്യമിടില്ലെന്നും തീവ്രവാദികളുടെ ഭീഷണിയുണ്ടാകില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
തീവ്രവാദി സംഘടനകള്‍ നിലനില്‍ക്കണമെങ്കില്‍ ജനങ്ങളുടെ പിന്തുണ വേണം. ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍ അതുണ്ടാവില്ലെന്ന് അറിയാവുന്നതിനാല്‍ ഒരിക്കലും ക്രിക്കറ്റിന് തീവ്രവാദം ഭീഷണിയാകില്ലെന്നും ഖാന്‍ പറഞ്ഞു.
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|