യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
സച്ചിനും വീണു; ഇന്ത്യ 148/4
ബാംഗ്ലൂര്‍(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008   ( 15:31 IST )
ഇന്ത്യ - ഓസ്ട്രേലിയ ആദ്യ ടെസ്റ്റില്‍ സമനില നേടി മാനം രക്ഷിക്കാനുള്ള ശ്രമമാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. വിജയിക്കാമായിരുന്ന സ്കോറിനെ പിന്തുടര്‍ന്ന് വിക്കറ്റുകള്‍ കളഞ്ഞു കുളിച്ച് ഇനി ഒരു സമനിലയെങ്കിലും നേടിയാല്‍ മതിയെന്ന നിലയിലായിരിക്കുന്നു കാര്യങ്ങള്‍. മികച്ച പാര്‍ട്ണര്‍ഷിപ്പിലേക്ക് നീങ്ങുകയായിരുന്ന സച്ചിന്‍ - ലക്‍ഷ്മണ്‍ കൂട്ടുകെട്ട് പൊളിഞ്ഞതോടെ അവസാന വിജയപ്രതീക്ഷയും നഷ്ടമായി. വിജയലക്‍ഷ്യമായ 299 റണ്‍സിനെതിരെ 148 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 49 റണ്‍സ് നേടി പുറത്തായി. കാമറൂണ്‍ വൈറ്റിന്‍റെ പന്തില്‍ ക്ലാര്‍ക്ക് പിടിച്ചാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പുറത്തായത്.

തുടക്കത്തിലേ സേവാഗിനെയും ദ്രാവിഡിനെയും നഷ്ടപ്പെട്ട് പതറിയ ഇന്ത്യ സച്ചിന്‍ - ഗംഭീര്‍ കൂട്ടുകെട്ടിലൂടെ പതിയെ പിടിച്ചു കയറി. എന്നാല്‍ 29 റണ്‍സ് എടുത്ത ഗംഭീറിനെ മിച്ചല്‍ ജോണ്‍സണ്‍ ക്ലീന്‍ ബൌള്‍ഡാക്കി. ജയിക്കണമെന്ന് യാതൊരു ആഗ്രഹവും ഇല്ലാത്ത മട്ടില്‍ ഇഴയുകയായിരുന്നു ഗംഭീറിന്‍റെ ഇന്നിംഗ്സ്. 117 പന്തുകളില്‍ നിന്നാണ് ഗംഭീര്‍ 29 റണ്‍സ് നേടിയത്. 36 റണ്‍സുമായി ലക്‍ഷ്മണും 7 റണ്‍സുമായി ഗാംഗുലിയുമാണ് ക്രീസില്‍.

നേരത്തേ ഓസീസ് രണ്ടാം ഇന്നിംഗ്സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തീവ്രവാദികള്‍ ക്രിക്കറ്റ് താരങ്ങളെ ലക്‍ഷ്യമിടില്ല
ഇന്ത്യയ്ക്ക് ജയിക്കാന്‍ 299 റണ്‍സ്
ഓസീസ് വന്‍ ലീഡിലേക്ക്
ഓസീസിന് 70 റണ്‍സ് ലീഡ്
അമേരിക്കന്‍ അത്‌ലറ്റിന്‌ ജയില്‍ശിക്ഷ
ഇന്ത്യ തകര്‍ന്നു - 313/8
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...