|
| ഇന്ത്യ - ഓസീസ് ടെസ്റ്റ് സമനിലയില്‍ |
| ബാംഗ്ലൂര്‍(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008 ( 17:55 IST ) | |
ഇന്ത്യ - ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് സമനിലയിലായി. ജയിക്കാന്‍ 299 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. 42 റണ്‍സുമായി വി വി എസ് ലക്‍ഷ്മണും 26 റണ്‍സുമായി ഗാംഗുലിയും പുറത്താകാതെ നിന്നു.
സ്കോര്‍:
ഓസ്ട്രേലിയ - 430, 228/6 ഇന്ത്യ - 360, 177/4
അനായാസം മറികടക്കാവുന്ന ഒരു ലക്‍ഷ്യമാണ് ഒരു വെല്ലുവിളിപോലെ ഓസ്ട്രേലിയ ഇന്ത്യയ്ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ ഒരിക്കല്‍ പോലും ജയിക്കണമെന്ന ആഗ്രഹത്തോടെ ബാറ്റു വീശാന്‍ ഇന്ത്യ തയ്യാറായില്ല. സമനില നേടണമെന്നതായിരുന്നു ഇന്ത്യയുടെ ലക്‍ഷ്യം. ബ്രയാന്‍ ലാറയുടെ ലോകറെക്കോര്‍ഡ് ഭേദിക്കാന്‍ വെറും 16 റണ്‍സ് മാത്രം ബാക്കി നില്‍ക്കെയാണ് സച്ചിന്‍ പുറത്താകുന്നത്. ഈ ഇന്നിംഗ്സില്‍ ഏറ്റവും മികച്ച പ്രകടനം സച്ചിന്‍റേതായിരുന്നു.
മികച്ച പാര്‍ട്ണര്‍ഷിപ്പിലേക്ക് നീങ്ങുകയായിരുന്ന സച്ചിന്‍ - ലക്‍ഷ്മണ്‍ കൂട്ടുകെട്ട് പൊളിഞ്ഞതോടെയാണ് വിജയം നേടാമെന്നുള്ള അവസാന പ്രതീക്ഷയും പൊലിഞ്ഞത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 49 റണ്‍സ് നേടി. കാമറൂണ്‍ വൈറ്റിന്‍റെ പന്തില്‍ ക്ലാര്‍ക്ക് പിടിച്ചാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പുറത്തായത്.
തുടക്കത്തിലേ സേവാഗിനെയും ദ്രാവിഡിനെയും നഷ്ടപ്പെട്ട് പതറിയ ഇന്ത്യ സച്ചിന്‍ - ഗംഭീര്‍ കൂട്ടുകെട്ടിലൂടെ പതിയെ പിടിച്ചു കയറി. എന്നാല്‍ 29 റണ്‍സ് എടുത്ത ഗംഭീറിനെ മിച്ചല്‍ ജോണ്‍സണ്‍ ക്ലീന്‍ ബൌള്‍ഡാക്കി. ജയിക്കണമെന്ന് യാതൊരു ആഗ്രഹവും ഇല്ലാത്ത മട്ടില്‍ ഇഴയുകയായിരുന്നു ഗംഭീറിന്‍റെ ഇന്നിംഗ്സ്. 117 പന്തുകളില്‍ നിന്നാണ് ഗംഭീര്‍ 29 റണ്‍സ് നേടിയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|