|
| ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം |
| ഇന്‍ഡോര്‍(ഏജന്‍സി), തിങ്കള്‍, 17 നവംബര്‍ 2008 ( 17:01 IST ) | |
ആദ്യ ഏകദിനത്തിന്‍റെ തുടര്‍ച്ച പോലെയായിരുന്നു കാര്യങ്ങള്‍. യുവരാജ് സിംഗ് ബാറ്റിംഗിലും ബൌളിംഗിലും ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ചു. ഫലം - ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 54 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം. ഇന്ത്യയുടെ 292 എന്ന സ്കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് 47 ഓവറില്‍ 238 റണ്‍സിന് ഓള്‍ ഔട്ടായി. യുവരാജ് സിംഗ് നാലു വിക്കറ്റ് നേടി. സേവാഗിന് മൂന്ന് വിക്കറ്റ്. ഹര്‍ഭജനും യൂസഫ് പത്താനും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. യുവരാജാണ് മാന്‍ ഓഫ് ദി മാച്ച്. ഇതോടെ ഏഴു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2 - 0ന് മുന്നിലെത്തി.
തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ യുവരാജ് സിംഗ് ബൌളിംഗിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മാറ്റ് പ്രയര്‍, ഒയാസിസ് ഷാ, കെവിന്‍ പീറ്റേഴ്സണ്‍, ആന്‍ഡ്രു ഫ്ലിന്‍റോഫ് എന്നിവരുടെ വിക്കറ്റുകളാണ് യുവരാജ് നേടിയത്. ഇംഗ്ലണ്ടിന്‍റെ ഓപ്പണര്‍ ഇയാന്‍ ബെല്ലിനെ തുടക്കത്തില്‍ തന്നെ സുരേഷ് റെയ്‌ന റണ്‍ ഔട്ടാക്കിയത് ഇന്ത്യക്ക് ആവേശം പകര്‍ന്നെങ്കിലും ഒയാസിസ് ഷായും പ്രയറും ഒത്തു ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ ബൌളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. അര്‍ദ്ധസെഞ്ച്വറി തികച്ച ഒയാസിസ് ഷാ(58)യെ യുവരാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. അധികം വൈകാതെ പ്രയറിനെ(38) യുവരാജ് ക്ലീന്‍ ബൌള്‍ഡാക്കി.
അതിന് ശേഷമാണ് ഇന്ത്യ പരാജയപ്പെട്ടേക്കുമെന്ന് തോന്നിപ്പിച്ച കൂട്ടുകെട്ട് ഉണ്ടായത്. പീറ്റേഴ്സണും ഫ്ലിന്‍റോഫും ചേര്‍ന്ന് ഇന്ത്യന്‍ ക്യാമ്പിലേക്ക് പട നയിക്കുകയായിരുന്നു. നാലു ബൌണ്ടറികളും മൂന്ന് സിക്സും ഉള്‍പ്പടെ 43 റണ്‍സ് എടുത്ത ഫ്ലിന്‍റോഫിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി യുവരാജ് ഇന്ത്യയെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു. ആ ഓവറില്‍ തന്നെ പീറ്റേഴ്സണെ(33) യുവരാജ് ക്ലീന്‍ ബൌള്‍ഡാക്കി. പിന്നെ കാര്യങ്ങള്‍ വളരെ വേഗത്തില്‍ നടന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|