|
| ഇംഗ്ലീഷ് കോട്ട തകര്‍ത്ത് വീണ്ടും യുവി |
| ഇന്‍ഡോര്‍(ഏജന്‍സി), തിങ്കള്‍, 17 നവംബര്‍ 2008 ( 17:21 IST ) | |
ഈ ദിവസം യുവരാജ് സിംഗ് ഒരിക്കലും മറക്കില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ യുവരാജിന്‍റെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യയെ വിജയിപ്പിച്ചത്. പ്രതിസന്ധിഘട്ടങ്ങളില്‍ ബാറ്റു കൊണ്ടും പന്തുകൊണ്ടും യുവി മാജിക് കാണിച്ചു. തുടര്‍ച്ചയായ രണ്ടാം മാന്‍ ഓഫ് ദി മാച്ചായി യുവരാജ് മാറി.
ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 138 റണ്‍സ് നേടിയ യുവരാജിന്‍റെ വിശ്വരൂപം ഇന്‍ഡോറിലും കണ്ടു. സേവാഗ്, രോഹിത് ശര്‍മ, സുരേഷ് റെയ്ന എന്നിവര്‍ കുറഞ്ഞ സ്കോറിന് പുറത്തായപ്പോഴാണ് യുവരാജ് ക്രീസിലെത്തുന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30 എന്ന നിലയില്‍ പരുങ്ങി നിന്ന ഇന്ത്യയെ യുവരാജ് അക്ഷരാര്‍ത്ഥത്തില്‍ തോളിലേറ്റുകയായിരുന്നു. യുവിയും ഗംഭീറും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്കോറിന്‍റെ അടിത്തറ. 118 റണ്‍സാണ് യുവരാജ് അടിച്ചു കൂട്ടിയത്.
292 റണ്‍സ് എന്നത് ഇംഗ്ലണ്ടിന് അപ്രാപ്യമായ സ്കോറൊന്നും ആയിരുന്നില്ല. രണ്ടാം വിക്കറ്റില്‍ ഒയാസിസ് ഷായും പ്രയറും ഒത്തു ചേര്‍ന്ന് ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന സ്ഥിതിയില്‍ രക്ഷകനായി യുവരാജ് വീണ്ടും അവതരിച്ചു. അര്‍ദ്ധസെഞ്ച്വറി തികച്ച ഒയാസിസ് ഷാ(58)യെ യുവരാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അധികം വൈകാതെ പ്രയറിനെ(38) യുവരാജ് ക്ലീന്‍ ബൌള്‍ഡാക്കി.
എന്നാല്‍ കളി ഇന്ത്യയുടെ വരുതിയിലായെന്ന് അപ്പോഴും പറയാനാകുമായിരുന്നില്ല. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പീറ്റേഴ്സണും ആന്‍ഡ്രൂ ഫ്ലിന്‍റോഫും ചേര്‍ന്ന് അപകടകരമായ മറ്റൊരു കൂട്ടുകെട്ട് രൂപം കൊണ്ടു. ധോണി ബൌളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. ഫ്ലിന്‍റോഫ് അപാര ഫോമിലായിരുന്നു. ഒരു ബഹുമാനവും നല്‍കാതെ അദ്ദേഹം ഫോറുകളും സിക്സുകളും പായിച്ചു. വിജയത്തിലേക്ക് ഇംഗ്ലണ്ട് പറന്നടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷം തന്‍റെ അവസാന ഓവര്‍ എറിയാന്‍ യുവരാജ് എത്തി.
നാലു ബൌണ്ടറികളും മൂന്ന് സിക്സും ഉള്‍പ്പടെ 43 റണ്‍സ് എടുത്ത ഫ്ലിന്‍റോഫിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി യുവരാജ് ഇന്ത്യയെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു. ആ ഓവറില്‍ തന്നെ പീറ്റേഴ്സണെ(33) യുവരാജ് ക്ലീന്‍ ബൌള്‍ഡാക്കി. അതോടെ ഇന്ത്യ വിജയമുറപ്പിച്ചു.
തന്‍റെ ഫോമില്ലായ്മയെക്കുറിച്ച് വിമര്‍ശനശരങ്ങളെയ്തവര്‍ക്കു നേരെ നെഞ്ചുവിരിച്ചു നില്‍ക്കുകയാണ് യുവരാജ് സിംഗ്. വിമര്‍ശിച്ചവര്‍ക്ക് ഇനി നാവടക്കാം. ടീമിനെ ഒറ്റയ്ക്ക് ജയിക്കാന്‍ കെല്‍പ്പുള്ളവനാണെന്ന് വീണ്ടും വീണ്ടും യുവി തെളിയിക്കുകയാണ്. ഇംഗ്ലീഷ് പടയ്ക്ക് ഇനി കൂടുതല്‍ തന്ത്രങ്ങള്‍ മെനയേണ്ടി വരും, ഇന്ത്യയുടെ യുവരാജാവിനെ പിടിച്ചുകെട്ടാന്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|