|
| യുവരാജ് ഗാംഗുലിയുടെ പിന്‍ഗാമിയെന്ന് ശ്രീകാന്ത് |
| ചെന്നൈ(ഏജന്‍സി), ചൊവ്വ, 18 നവംബര്‍ 2008 ( 11:31 IST ) | |
ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ സെഞ്ച്വറികളോടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന യുവരാജ് സിംഗിന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണമാചാരി ശ്രീകാന്തിന്‍റെ പിന്തുണ. ഏകദിനങ്ങളില്‍ സ്വന്തം നിലക്ക് ടീമീനെ ജയിപ്പിക്കാന്‍ കഴിവുളള യുവരാജ് ടെസ്റ്റ് ടീമിലും സമാനമായ പ്രകടനം നടത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ശ്രീകാന്ത് പറഞ്ഞു.
ഓസീസ് പരമ്പരയോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച സൌരവ് ഗാംഗുലിയുടെ പിന്‍ഗാമിയായി യുവരാജ് ടീമിലെത്താന്‍ എല്ലാ സാധ്യതയും ഉണ്ടെന്നും ശ്രീകാന്ത് പറഞ്ഞു. ഗാംഗുലിയുടെ സ്ഥാനം നേടാന്‍ യുവതാരങ്ങള്‍ക്കിടയില്‍ മത്സരം ഉണ്ടെങ്കിലും ഇപ്പോഴത്തെ നിലയില്‍ യുവരാജ് തന്നെയാണ് മുന്നില്‍.
രാജ്‌കോട്ടിലെയും ഇന്‍ഡോറിലെയും വ്യത്യസ്ത സാഹചര്യങ്ങളില്‍ നേടിയ സെഞ്ച്വറികളോടെ ഏത് സാഹചര്യത്തിലും കളിക്കാന്‍ പ്രാപ്തനായ കളിക്കാരനാണ് താനെന്ന് യുവരാജ് തെളിയിച്ചതായും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|