യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
പരീക്ഷണത്തിനില്ലെന്ന് ധോണി
കാണ്‍പൂര്‍(ഏജന്‍സി), ബുധന്‍, 19 നവം‌ബര്‍ 2008   ( 12:37 IST )
ആദ്യ രണ്ട് ഏകദിനങ്ങളില്‍ തകര്‍പ്പന്‍ വിജയം നേടി മേധാവിത്വം നേടിയെങ്കിലും കാണ്‍‌പൂരില്‍ നാളെ നടക്കുന്ന മൂന്നാം ഏകദിനത്തിനുളള ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറല്ലെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ്ങ് ധോണി.

കാണ്‍‌പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ‘കൂടുതല്‍ പരിക്ഷണങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന്’ ധോനി വ്യക്തമാക്കിയത്. ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു സ്പിന്നറെ കൂടി ടീമില്‍ ഉള്‍പ്പെടുത്തുമൊ എന്ന ചോദ്യത്തിന് മറുപടിയായാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ എറ്റവും മികച്ച സംഘത്തെ തന്നെയാകും കളത്തിലിറക്കുകയെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.ഇഷാന്ത് ശര്‍മ്മ ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞുവെന്നും അടുത്ത മത്സരത്തില്‍ കളിക്കാന്‍ തയാറാണെന്നും ധോനി പറഞ്ഞു. അതേ സമയം നീണ്ട് കരിയര്‍ മുന്നിലുള്ള ഇഷാന്തിന്‍റെ ആരോഗ്യം പരിപാലിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും ധോണി പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് ടീം ഇപ്പോള്‍ ആശങ്കപ്പെടുന്നില്ലെന്നും ധോണി പറഞ്ഞു. പകല്‍ നടക്കുന്ന മത്സരമായതിനാല്‍ കാണ്‍പൂരില്‍ ടോസ് പ്രധാനമാവില്ലെന്ന് അഭിപ്രായപ്പെട്ട ഇന്ത്യന്‍ നായകന്‍ ടോസ് ആരു നേടിയാലും ഇന്ത്യക്ക് വിജയം നേടാനാകുമെന്ന് ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മറഡോണയുടെ ആദ്യ പരീക്ഷണം ഇന്ന്‌
ഐസിഎല്‍; പിസിബി വിലക്ക്‌ പിന്‍വലിച്ചേക്കും
യുവരാജ് ഗാംഗുലിയുടെ പിന്‍‌ഗാമിയെന്ന് ശ്രീകാന്ത്
ഐസിസി റാങ്കിംഗ്: ഇന്ത്യ മൂന്നാമത്‌
ഇംഗ്ലീഷ് കോട്ട തകര്‍ത്ത് വീണ്ടും യുവി
ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...