|
| മറഡോണയ്ക്ക് വിജയത്തോടെ അരങ്ങേറ്റം |
| ഗ്ലാസ്കൊ(ഏജന്‍സി), വ്യാഴം, 20 നവംബര്‍ 2008 ( 10:34 IST ) | |
ആദ്യമായി പരിശീലക വേഷമണിഞ്ഞ അര്‍ജന്‍റീയുടെ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് വിജയത്തുടക്കം. മറഡോണ പരിശീലിപ്പിച്ച അര്‍ജന്‍റീനയുടെ യുവനിര ഏകപക്ഷീയമായ ഒരു ഗോളിനാണ് സൗഹൃദമത്സരത്തില്‍ സ്കോട്ട്ലന്‍റിനെ തോല്‍പ്പിച്ചത്.
കളി തുടങ്ങി എട്ടാം മിനുട്ടില്‍ തന്നെ മറഡോണയുടെ കുട്ടികള്‍ ഗോളടിച്ചു. മാക്സി റോഡ്രിഗ്സായിരുന്നു സ്കോറര്‍. മറഡോണയുടെ അരങ്ങേറ്റം തോല്‍വിയോടെയാക്കാനായി സ്കോട്‌ലന്‍ഡ് സര്‍വ്വം മറന്ന് പൊരുതിയെങ്കിലും എല്ലാ ശ്രമങ്ങളും ഗോള്‍കീപ്പര്‍ പാബ്ലൊ കാരിസോയില്‍ തട്ടി തകര്‍ന്നു.
യൂറോപ്പിലെ മറ്റ് സൌഹൃദ മത്സരങ്ങളില്‍ ഇംഗ്ലണ്ട് ജര്‍മനിയെ 2-1ന് തകര്‍ത്തപ്പോള്‍ സ്പെയില്‍ ചിലിയെ എതിരില്ലാത്ത മൂന്നു ഗോളില്‍ മുക്കി. ഹോളണ്ട് സ്വീഡനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സിന് ഉറഗ്വോയോട് ഗോള്‍രഹിത സമനിലയില്‍ പിരിയേണ്ടി വന്നു.
തുടര്‍ച്ചയായി മുപ്പത്തിയൊന്നാം മത്സരത്തിലും പരാജയമറിയാതെ കുതിക്കുന്ന ലോക ചാമ്പ്യന്‍മാരായ ഇറ്റലി ഗ്രീസിനോട് 1-1 സാനിലയില്‍ പിരിഞ്ഞു. അര്‍ജന്‍റീനയും സ്പെയിനും മാത്രമാണ് ഇറ്റലിക്കു മുമ്പ് പരാജയമറിയാതെ തുടര്‍ച്ചയായി 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമുകള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|