|
| ഗാംഗുലി ബിസിസിഐ ടെക്നിക്കല്‍ കമ്മിറ്റിയില്‍ |
| ന്യൂഡല്‍ഹി(ഏജന്‍സി):, വ്യാഴം, 20 നവംബര്‍ 2008 ( 14:57 IST ) | |
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സൗരവ് ഗാംഗുലി ബിസിസിഐയുടെ ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ അംഗമാകും. വിരമിക്കല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ആഭ്യന്തര ക്രിക്കറ്റിന്‍റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ബി സി സി ഐ ഗാംഗുലിക്ക് അവസരമൊരുക്കിയത്. സുനില്‍ ഗവാസ്കര്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ ഗാംഗുലിയെ ഉള്‍പ്പെടുത്തിയതായി ബിസിസിഐ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രത്‌നാകര്‍ ഷെട്ടി അറിയിച്ചു.
രാജ്യത്ത് നടക്കുന്ന ആഭ്യന്തര, രാജ്യാന്തര മത്സരങ്ങള്‍ക്കുളള നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്ന സമിതിയാണിത്. മുന്‍ ടെസ്റ്റ് ബാറ്റ്സ്മാന്‍ ചേതന്‍ ചൗഹാന്‍, ക്രിക്കറ്റ് ടീം ദേശീയ സിലക്ടര്‍ ക്രിസ് ശ്രീകാന്ത് എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയില്‍ ഒരു മുന്‍ ടെസ്റ്റ് ക്രിക്കറ്ററുടെ ഒഴിവുണ്ടായിരുന്നതായും അതിലേക്ക് ദാദയുടെ സേവനം ആവശ്യപ്പെടുകയായിരുന്നുവെന്നും ഷെട്ടി പറഞ്ഞു. 16 വര്‍ഷത്തോളം ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന ഗാംഗുലിയുടെ പരിചയസമ്പത്ത് കമ്മിറ്റിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്ന് രത്‌നാകര്‍ ഷെട്ടി പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|