യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഇന്ത്യക്ക് 16 റണ്‍സ് വിജയം
കാണ്‍പൂര്‍(ഏജന്‍സി),, 20 നവം‌ബര്‍ 2008   ( 17:20 IST )
കാണ്‍പൂര്‍ ഏകദിനത്തില്‍ 16 റണ്‍സിന്(ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം) ഇംഗ്ലണ്ടിനെ കീഴടക്കി പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലെത്തി. ജയിക്കാന്‍ 241 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവയ്ക്കുംമ്പോള്‍ 40 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിരുന്നു. 29 റണ്‍സുമായി ധോണിയും 12 റണ്‍സുമായി പത്താനുമായിരുന്നു ക്രീസില്‍. പിന്നീട് കളി പുനരാരംഭിക്കാനാവാത്തതിനെ തുടര്‍ന്ന് ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ16 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ഗംഭീര്‍(14), സേവാഗ്(68), റെയ്ന(1), യുവരാജ്(38), രോഹിത് ശര്‍മ(28) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ഫ്ലിന്‍റോഫ് മൂന്ന് വിക്കറ്റെടുത്തു. മൂന്നു വിക്കറ്റെടുത്ത് ഇംഗ്ലണ്ട് മധ്യനിരയെ തകര്‍ത്ത ഹര്‍ഭജന്‍ സിംഗാണ് കളിയിലെ കേമന്‍. നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കിയെങ്കിലും സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. കനത്ത മൂടല്‍ മഞ്ഞുമൂലം 49 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 48.4 ഓവറില്‍ 240 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശ്ശീല വീണു.

ഓപ്പണിംഗ് വിക്കറ്റില്‍ ബൊപാരയും(60) ബെല്ലും(46) ചേര്‍ന്ന് 79 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് കുതിക്കുമെന്ന് കരുതിയെങ്കിലും ബെല്ലിനെ മുനാഫ് വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്‍റെ തകര്‍ച്ചയും തുടങ്ങി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് സ്വന്തമാക്കി സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിന് മൂക്കുകയറിട്ടു. ഹര്‍ബജനെ സിക്സടിക്കാനുളള അമിതാവേശത്തിലാണ് ഇംഗ്ലീഷ് നായകന്‍ പീറ്റേഴ്സണ്‍(13) പുറത്തായത്. കോളിങ്ങ്‌വുഡ്(1), ഫ്ലിന്‍റോഫ്(26), ഷാ(40), പട്ടേല്‍(26), പ്രയര്‍(5) എന്നിവര്‍ കൂടി കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ലക്‍ഷ്യം ബാലികേറാമലയാവില്ലെന്ന് ഇന്ത്യ ഉറപ്പിച്ചു.

ഇന്ത്യക്കു വേണ്ടി ഹര്‍ഭജന് മൂന്നും‍, ഇഷാന്ത്, മുനാഫ് എന്നിവര്‍ രണ്ട് വീതവും യുവരാജ്, യൂസഫ്, സഹീര്‍, മുനാഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇരു ടീമുകളും ഓരോ മാറ്റങ്ങളോടെയാണ് ഇന്ന് ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ആര്‍ പി സിങ്ങിനു പകരം ഇഷാന്ത് ശര്‍മ മടങ്ങിയെത്തി. ഇംഗ്ലണ്ട് നിരയില്‍ സ്റ്റീവ് ഹാര്‍മിസണു പകരം ഓഫ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍ ടീമിലെത്തി.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഗാംഗുലി ബിസിസിഐ ടെക്നിക്കല്‍ കമ്മിറ്റിയില്‍
ഇന്ത്യക്ക് ജയിക്കാന്‍ 241 റണ്‍സ്
ഗ്രീന്‍പാര്‍ക്കില്‍ സ്പിന്നര്‍മാര്‍ വാഴുന്നു
ഇംഗ്ലണ്ടിന് ടോസ്; ബാറ്റിംഗ്
മറഡോണയ്ക്ക് വിജയത്തോടെ അരങ്ങേറ്റം
സാനിയ പാകിസ്ഥാനിലേക്കില്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...