|
| ഇന്ത്യയിലേയ്ക്കില്ലെന്ന് ഹാര്‍മിസണും ഫ്ലിന്‍റോഫും |
| ലണ്ടന്‍(ഏജന്‍സി), ഞായര്‍, 30 നവംബര്‍ 2008 ( 16:06 IST ) | |
ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലേക്കില്ലെന്ന് ഇംഗ്ലണ്ട് താരങ്ങളായ ഹാര്‍മിസണും ഫ്ലിന്‍റോഫും. മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഏകദിന പരമ്പര ഉപേക്ഷിച്ച് മടങ്ങി എത്തിയ അവര്‍ സന്‍ഡേ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലേയ്ക്ക് പോകാന്‍ ബന്ധുക്കള്‍ അനുവദിക്കുന്നില്ലെന്ന് ഇരുവരും പറഞ്ഞു.
എന്നാല്‍ സുരക്ഷാ ഉപദേഷ്ടാവ് സമ്മതിച്ചാല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞു. മുംബൈയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കാനുള്ള തീരുമാനം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് വിട്ടതായി ആറിയിച്ചിട്ടുണ്ട്.
ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേയ്ക്ക് പോകാന്‍ താരങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ഹഗ് മോറിസ് പറഞ്ഞു. എന്നാല്‍ സുരക്ഷിതമാണെങ്കില്‍ തീര്‍ച്ചയായും പരമ്പരയ്ക്കെത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഡിസംബര്‍ 11ന് അഹമ്മദാബാദിലാണ് ഒന്നാം ടെസ്റ്റ്. സുരക്ഷാ കാരണങ്ങളാല്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വേദി മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കു മാറ്റിയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|