യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
രഞ്ജിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം
പാലക്കാട്‌(ഏജന്‍സി), തിങ്കള്‍, 1 ഡിസംബര്‍ 2008   ( 17:31 IST )
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ജമ്മു കശ്മീരിനെ എട്ട്‌ വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ബോളര്‍മാരുടെ മിന്നുന്ന പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.

രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ജമ്മു കശ്മീര്‍ 199 റണ്‍സിന്‌ പുറത്താവുകയായിരുന്നു. തുടര്‍ന്ന് 85 റണ്‍സ് വിജയ ലക്‍ഷ്യം പിന്തുടര്‍ന്ന കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. കേരളത്തിന്‌ വേണ്ടി സാംബശിവ ശര്‍മ 35 റണ്‍സും റോബര്‍ട്ട്‌ ഫെര്‍ണാണ്ടസ്‌ 14 റണ്‍സും നേടി. ഇതോടെ കേരളത്തിന്‍റെ മങ്ങിയ സെമി സാധ്യത തെളിഞ്ഞുതുടങ്ങി.

ഒന്നാമിന്നിംഗ്സില്‍ കശ്മീര്‍ പ്രത്യാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ രോഹന്‍ പ്രേമിന്‍റെ ഒറ്റയാന്‍ പ്രകടനമാണ് നാണക്കേടില്‍നിന്ന്‌ കരകയറ്റിയത്. 124 റണ്ണോടെ പുറത്താകാതെ നിന്ന രോഹന്‍ കേരളത്തിന്‌ 115 റണ്ണിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്‌ നേടിത്തന്നു‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നഷ്ടപരിഹാരം ആവശ്യപ്പെടില്ലെന്ന് മോഡി
ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് മടങ്ങിയെത്തും
ഇന്ത്യയിലേയ്ക്കില്ലെന്ന് ഹാര്‍മിസണും ഫ്ലിന്‍റോഫും
ടെസ്റ്റ് പരമ്പര: തീരുമാനം കളിക്കാര്‍ക്ക് വിട്ടു
ഹോങ്കോംഗ് സൂപ്പര്‍ സീരീസ്: സൈനാ നേവാള്‍ പുറത്ത്
ഓസ്ട്രേലിയ ശക്തമായ നിലയില്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...