|
| ദേശീയ ഗെയിംസ്: അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും |
| തിരുവനന്തപുരം(ഏജന്‍സി), ബുധന്‍, 3 ഡിസംബര്‍ 2008 ( 10:27 IST ) | |
2010 - ലെ ദേശീയ ഗെയിംസിനു മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മൂന്നു കോടി രൂപ അനുവദിച്ചതായി കയികവകുപ്പ് മന്ത്രി എം വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു. ഗെയിംസിനു മുന്നോടിയായി സംസ്ഥാനത്ത് കേരള ഗെയിംസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്‌റ്റലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. നിലവില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്കുള്ള ഭക്ഷണ അലവന്‍സ് 65 രൂപയില്‍ നിന്ന് 75 രൂപയാക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ സ്‌പോര്‍ട്സ് ക്വാട്ട നിയമനം 50 ശതമാനമായി ഉയര്‍ത്തും. കായിക അധ്യാപകരുടെ നിയമനം സ്‌ഥിരപ്പെടുത്തുമെന്നും വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു.
കോതമംഗലത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വയനാട്ടില്‍ ആര്‍ച്ചറി അക്കാദമി യും മഞ്ചേരിയില്‍ ഫുട്‌ബോള്‍ അക്കാദമിയും സ്‌ഥാപിക്കും. ജി വി രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‍റെ നടത്തിപ്പിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. രാജ്യാന്തര മത്സരങ്ങളില്‍ വിജയസാധ്യതയുള്ള കയാക്കിംഗ്, കനോയിംഗ് ഇനങ്ങളില്‍ കൂടുതല്‍ പരിശീലനം നല്‍കും. കോഴിക്കോട് സ്വിമ്മിംഗ് പൂള്‍ ക്രമക്കേടു സംബന്ധിച്ച് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|