യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ചെന്നൈ സുരക്ഷിതമെന്ന് ഡിക്സണ്‍
ചെന്നൈ(ഏജന്‍സി), ബുധന്‍, 3 ഡിസംബര്‍ 2008   ( 18:04 IST )
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വേദിയാവുന്ന ചെന്നൈയില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ തൃപ്തികരമാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ സുരക്ഷാ ഉപദേശകന്‍ റെഗ് ഡിക്സണ്‍‍. തന്‍റെ ആശങ്കകള്‍ സംഘാടകര്‍ കണക്കിലെടുത്തിട്ടുണ്ടെന്നും അവയെല്ലാം പരിഹരിക്കാമെന്ന ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഡിക്സണ്‍ പറഞ്ഞു. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍ ശ്രീനിവാസനുമായും ഡിക്സണ്‍ ചര്‍ച്ച നടത്തി. സുരക്ഷാ ക്രമീകരണങ്ങളില്‍ ഡിക്സണ്‍ സംതൃപ്തി പ്രകടിപ്പിച്ചതായി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു.

മത്സരവേദികളായ ചെന്നൈയും മൊഹാലിയും സന്ദര്‍ശിച്ച് സുരക്ഷാ നടപടിക്രമങ്ങള്‍ വിലയിരുത്താനായി ഇന്ന് രാവിലെയാണ് ഡിക്സണ്‍‍ ഇന്ത്യയിലെത്തിയത്. ഡിക്സണ്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ച് ഇംഗ്ലണ്ട് ടീം മാനേജ്മെന്‍റ് അന്തിമ തീരുമാനമെടുക്കുക. സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട് പോലീസ് അധികൃതരില്‍ നിന്ന് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍‌സ് ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പ് ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 11നാണ് ആദ്യ ടെസ്റ്റ്.

മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ട് ടീം എന്നാല്‍ സുരക്ഷ സംബന്ധിച്ച് ഉറപ്പ് ലഭിക്കുകയാണെങ്കില്‍ ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. മത്സരങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റെഗ് ഡികാസണോട് ഇസിബി ആവശ്യപ്പെട്ടിരിന്നത്







(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ശ്രീശാന്ത്‌ രഞ്ജി ടീമില്‍
2011 ലോകകപ്പ് ഏഷ്യക്കു തന്നെ: ഐസിസി
ഫെല്‍പ്സ് സ്പോര്‍ട്സ്‌ മാന്‍ ഓഫ്‌ ദി ഇയര്‍
ദേശീയ ഗെയിംസ്: അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും
വോള്‍വോ റേസ്: ഉദ്ഘാടനം ഇന്ന്
ഐസിസി റാങ്കിംഗ്: സേവാഗ് സ്ഥാനം നിലനിര്‍ത്തി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...