|
| ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും |
| ചെന്നൈ(ഏജന്‍സി), വ്യാഴം, 4 ഡിസംബര്‍ 2008 ( 12:25 IST ) | |
ഇംഗണ്ടുമായുള്ള രണ്ടു മല്‍സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നു പ്രഖ്യാപിക്കും. ഇംഗണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ ഉപദേശകന്‍ റെഡ് ഡിക്കാസണ്‍ ഇന്നലെ ചെപ്പോക്ക് സ്റ്റേഡിയം സന്ദര്‍ശിച്ചു സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ സാഹചര്യത്തിലാണു സിലക്ഷന്‍ കമ്മിറ്റി ടീം തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്.
ഓസീസ് പരമ്പരയോടെ വിരമിച്ച കുംബ്ലെയ്ക്കു പകരക്കാരനായി ഹരിയാന സ്പിന്നര്‍ അമിത് മിശ്ര ടീമിലെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാല്‍, ഗാംഗുലിയുടെ പകരക്കാരന്‍റെ സ്ഥാനത്തേക്ക് തമിഴ്‌നാട് താരം എസ് ബദരീനാഥും യുവരാജ് സിങ്ങും തമ്മിലാകും മല്‍സരം. ഇരുവര്‍ക്കും പുറമെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവുമായി ചേതേശ്വര്‍ പുജാരയും രംഗത്തുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും ബദരിക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. സേവാഗ് - ഗൗതം ഗംഭീര്‍ സഖ്യം തന്നെയാകും ഇന്നിംഗ്സ് തുറക്കുക.സച്ചിന്‍, ലക്ഷ്മണ്‍, ധോണി എന്നിവര്‍ സ്വാഭാവികമായും ടീമിലുണ്ടാകും. രാഹുല്‍ ദ്രാവിഡിനു ഒരവസരംകൂടി നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായേക്കും.
സ്പിന്‍ വിഭാഗത്തിന്‍റെ നായകന്‍ ഹര്‍ഭജന്‍ സിങ്ങാകും. പേസര്‍മാരായി ഇഷാന്ത് ശര്‍മയും സഹീര്‍ഖാനും ടീമില്‍ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ മുനാഫ് പട്ടേലാകും മൂന്നാം പേസ് ബോളര്‍. പ്രഗ്യാന്‍ ഓജക്ക് പരിക്കേറ്റതിനാല്‍ മൂന്നാം സ്പിന്നറായി പിയൂഷ് ചൌളയും ടീമിലെത്തിയേക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|