യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ചാമ്പ്യന്‍സ് ലീഗ്: പേരിനെച്ചൊല്ലിയും തര്‍ക്കം
മുംബൈ(ഏജന്‍സി), വെള്ളി, 2 ജനുവരി 2009   ( 16:32 IST )
ട്വന്‍റി-ട്വന്‍റി മാമാങ്കമായ ചാമ്പ്യന്‍സ് ലീഗിനെ ബധിച്ച കഷ്ടകാലം തീരുന്നില്ല. മുംബൈ അക്രമണങ്ങളെ തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്ക് മാറ്റിച്ച ലീഗിന് ഇപ്പോള്‍ പേരാണ് പ്രശ്നമായിരിക്കുന്നത്. യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍(യുവേഫ) നടത്തുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്‍റെ അതേ പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നടത്തുന്നതിരെ യുവേഫ എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുകയാണിപ്പോള്‍.

ചാമ്പ്യന്‍സ് ലീഗിന്‍റെ കമ്മ്യൂണിറ്റി ട്രേഡ്മാര്‍ക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കിയിരിക്കുന്ന ബിസിസിഐക്ക് യുവേഫയുടെ എതിര്‍പ്പ് തലവേദനയായിരിക്കുകയാണ്. ലൈസന്‍സ് ലഭിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിലും ചാമ്പ്യന്‍സ് ലീഗ് പ്രചരിപ്പിക്കാ‍ന്‍ ബിസിസിഐയ്ക്കാവൂ.

എന്നാല്‍ ഇംഗ്ലണ്ടിലും യൂറോപ്പിലും എറെ പ്രചാരമുള്ള ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിനോട് സമാനമായ പേര് ഉപയോഗിക്കുന്നത് ആരാധകരില്‍ അശയക്കുഴപ്പമുണ്ടാക്കുമെന്നതിനാലാണ് യുവേഫ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് ട്വന്‍റി-ട്വന്‍റി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ക്രിക്കറ്റിനെ ദേശീയ മത്സരമാക്കണം: പട്ടൌഡി
ധോണിക്ക് ഭീഷണി: മൂന്നുപേര്‍ അറസ്റ്റില്‍
സ്മിത്ത് ഏകദിന പരമ്പരയ്ക്കില്ല
ലക്‍ഷ്യവും സ്വപ്നവും ഒന്നാം സ്ഥാനം
ധോണിയ്ക്ക്‌ ഇസഡ്‌ കാറ്റഗറി സുരക്ഷ
2008 ഇന്ത്യയുടെ സുവര്‍ണവര്‍ഷം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...