യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഓസീസിന് വീണ്ടും തകര്‍ച്ച; 267/6
സിഡ്നി(ഏജന്‍സി), ശനി, 3 ജനുവരി 2009   ( 13:19 IST )
ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള ഓസീസ് പോരാട്ടത്തിന് വീണ്ടും തിരിച്ചടി. ദക്ഷിണാഫ്രികയ്ക്കെതിരായ മൂന്നമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെന്ന നിലയിലാണ്.

അര്‍ധ സെഞ്ച്വറിയുമായി ഓസീസ് പോരാട്ടം നയിക്കുന്ന മൈക്കല്‍ ക്ലാര്‍ക്കിന്(73) കൂട്ടായി മിച്ചല്‍ ജോണ്‍സണാണ്(17) ക്രീസില്‍. വാലറ്റത്തെ കൂട്ടു പിടിച്ച് ഓസീസ് സ്കോര്‍ പരമാവധി നീട്ടികൊണ്ടു പോകാനായിരിക്കും ഇനി ക്ലാര്‍ക്കിന്‍റെ ശ്രമം.

ടീമില്‍ നിലനിര്‍ത്താനുള്ള സെലക്ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് മാത്യു ഹെയ്ഡന്‍(31) ഒരിക്കല്‍കൂടി പരാജയപ്പെട്ടത് ഓസീസിന് മറ്റൊരു തിരിച്ചടിയായി. പോണ്ടിംഗ്(0) നേരിട്ട ആദ്യ പന്തില്‍ തന്നെ സം‌പൂജ്യനായി മടങ്ങി.

ഹസി(31) നിരാശയുടെ മറ്റൊരു ഇന്നിംഗ്സ് കൂടി പൂര്‍ത്തിയാക്കിയപ്പോള്‍ കാറ്റിച്ചും(47) ഹാഡിനും(38) മാത്രമാണ് ഓസീസ് സ്കോറിന് അല്‍പ്പമെങ്കിലും മാന്യത നല്‍കിയത്. അരങ്ങേറ്റക്കാരന്‍ മക്ഡൊണാള്‍ഡിനും(15) കാര്യമായി ഒന്നും ചെയ്യാ‍നായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി സ്റ്റെയിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കെസിഎയ്ക്കെതിരെ വിജിലന്‍സ്‌ കേസ്‌
ചാമ്പ്യന്‍സ് ലീഗ്: പേരിനെച്ചൊല്ലിയും തര്‍ക്കം
ക്രിക്കറ്റിനെ ദേശീയ മത്സരമാക്കണം: പട്ടൌഡി
ധോണിക്ക് ഭീഷണി: മൂന്നുപേര്‍ അറസ്റ്റില്‍
സ്മിത്ത് ഏകദിന പരമ്പരയ്ക്കില്ല
ലക്‍ഷ്യവും സ്വപ്നവും ഒന്നാം സ്ഥാനം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...