യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ലങ്കയുടെ പാക് പര്യടനം: ബിസിസിഐ ഇടപെട്ടു
കൊളംബൊ(ഏജന്‍സി), ശനി, 3 ജനുവരി 2009   ( 13:26 IST )
ഇന്ത്യക്ക് പകരം പാകിസ്ഥാനില്‍ പര്യടനം നടത്താനിരുന്ന ശ്രീലങ്കന്‍ ടീമിന്‍റെ പാക് പര്യടനം വൈകുന്നതിനു പിന്നില്‍ ബിസിസിഐയുടെ നിലപാടാണെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ലങ്കയിലുമായി ആറ് എകദിനങ്ങള്‍ കളിക്കാമെന്ന് ലങ്കന്‍ ബോര്‍ഡിന് ബി സി സി ഐ നല്‍കിയ വാഗ്ദാനമാണ് പാക് പര്യടനം വെട്ടിക്കുറക്കണമെന്ന് ലങ്കന്‍ ബോര്‍ഡിനെക്കൊണ്ട് പറയിപ്പിച്ചതെന്നാണ് കരുതുന്നത്.

ലങ്കന്‍ ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം പാക് പര്യടനത്തേക്കാള്‍ ലാഭകരം ഇന്ത്യയുടെ പര്യടനമാണെന്നതാണ് പെട്ടെന്ന് നിലപാട് മാറ്റാന്‍ കാരണം. ഇന്ത്യക്ക് പകരം പാകിസ്ഥാനില്‍ പര്യടനം നടത്താനിരുന്ന ലങ്ക അഞ്ച് ഏകദിനങ്ങളും മൂന്നു ടെസ്റ്റും ഒരു ട്വന്‍റി-ട്വന്‍റി മത്സരവും കളിക്കാനിരുന്നതാണെങ്കിലും ബി സി സി ഐ വാഗ്ദാനം ലഭിച്ചതോടെ ഇത് രണ്ട് ടെസ്റ്റും മൂന്ന് എകദിനവുമായി ചുരുക്കണമെന്ന് പാക് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് പര്യടനത്തിന്‍റെ കാര്യത്തില്‍ തീരുമാനം നീണ്ടു പോയത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓസീസിന് വീണ്ടും തകര്‍ച്ച; 267/6
കെസിഎയ്ക്കെതിരെ വിജിലന്‍സ്‌ കേസ്‌
ചാമ്പ്യന്‍സ് ലീഗ്: പേരിനെച്ചൊല്ലിയും തര്‍ക്കം
ക്രിക്കറ്റിനെ ദേശീയ മത്സരമാക്കണം: പട്ടൌഡി
ധോണിക്ക് ഭീഷണി: മൂന്നുപേര്‍ അറസ്റ്റില്‍
സ്മിത്ത് ഏകദിന പരമ്പരയ്ക്കില്ല
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...