|
| ജൈല്‍സ് ഇംഗ്ലണ്ട് കോച്ചായേക്കും |
| ലണ്ടന്‍(ഏജന്‍സി), ഞായര്‍, 4 ജനുവരി 2009 ( 13:32 IST ) | |
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണും കോച്ച് പീറ്റര്‍ മൂര്‍സും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ ബൌളിംഗ് കോച്ച് ആഷ്‌ലി ജൈല്‍സ് പുതിയ കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന പരമ്പരയില്‍ ജൈല്‍സ് ഇംഗ്ലണ്ടിന്‍റെ താത്കാലിക കോച്ചാകുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന സൂചനയെന്ന് ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
പീറ്റേഴ്സണും കോച്ചും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് നിയോഗിക്കപ്പെട്ട ഇസിബി മാനേജിംഗ് ഡയറക്ടര്‍ മോറിസിന് അതിന് കഴിയാതെ വന്നതോടെ ജൈല്‍സിന്‍റെ സാധ്യത വര്‍ധിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ ഇംഗ്ലണ്ട് അവസാന പരമ്പര നേടിയത് ജൈല്‍സിന്‍റെ നേതൃത്വത്തിലായിരുന്നു. ദീര്‍ഘകാലം ടീമംഗമായിരുന്ന ജൈല്‍സിന് പീറ്റേഴ്സണുമായി നല്ല ബന്ധമാണ്.
അവസാനം നടന്ന എട്ടു ടെസ്റ്റ് മത്സരങ്ങളില്‍ ഏഴെണ്ണം പരാജയപ്പെടുകയും ഒരെണ്ണം സമനിലയിലാകുകയും ചെയ്തതോടെയാണ് ക്യാപ്റ്റനും കോച്ചും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നത്. പ്രശ്നത്തിന് ഉടന്‍ പരിഹാരമായില്ലെങ്കില്‍ അടുത്ത 21ന് കോച്ചില്ലാതെയാകും ടീം വെസ്റ്റ് ഇന്‍ഡീസിലേയ്ക്ക് പോകുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|