|
| കെസിഎ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ് |
| എറണാകുളം(ഏജന്‍സി), 5 ജനുവരി 2009 ( 12:15 IST ) | |
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ് നടത്തി. 2005-07 കാലയളവില്‍ കൊച്ചിയില്‍ കെ സി എയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഏകദിന മത്സരങ്ങളുടെ കണക്കുകളില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് തിരുവനന്തപുരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ് നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജി.എല്‍ ആജിത് കുമാര്‍, ഉജ്വല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്.
കെ.സി.എ ചീഫ് ഫൈനാന്‍സ് ഓഫീസര്‍ പ്രസാദ്, ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ രമേഷ് കുമാര്‍ എന്നിവര്‍ മാത്രമാണ് പരിശോധന സമയത്ത് ഓഫീസിലുണ്ടായിരുന്നത്. ഇരുവരെയും വിജിലന്‍സ് സംഘം ചോദ്യം ചെയ്യുകയാണ്. ഓഫീസിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍, ഓഫീസിലെ ഫയലുകള്‍ എന്നിവ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. കമ്പ്യൂട്ടര്‍ ഡിസ്കുകള്‍ വിശദമായി പരിശോധിക്കാന്‍ സിഡാക്കിലെ ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടണ്ട്. കെ സി എ അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രസിഡന്‍റ് ടിആര്‍ ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ അംഗങ്ങള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
എന്നാല്‍ അന്വേഷണത്തിനു മുമ്പ് രേഖകളില്‍ ക്രമക്കേടു കാണിക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ച് വിജിലന്‍സിന്, കേരള ക്രിക്കറ്റേഴ്സ് ഫോറം അടിയന്തര സന്ദേശം നല്‍കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് ഇന്ന് റെയ്ഡ് നടത്തി ഫയലുകള്‍ പിടിച്ചെടുത്തത്.
കെ സി എക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനുശേഷം ട്രഷറര്‍ എ സലീം ജോയിന്‍റ് സെക്രട്ടറി പിവി സിറാജുദ്ദീന്‍, ഫിനാന്‍സ് കമ്മിറ്റി അംഗം ഹറൂണ്‍ റഷീദ്, നെറ്റ്സ് ആന്‍ഡ് കോച്ചിങ് കമ്മിറ്റി അംഗം ചാക്കോച്ചന്‍ എന്നിവര്‍ കെ സി എയില്‍ നിന്ന് രാജിവച്ചിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|