യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
സിഡ്നിയില്‍ ഓസീസ് മേധാവിത്വം
സിഡ്നി(ഏജന്‍സി), 5 ജനുവരി 2009   ( 12:53 IST )
വാലറ്റത്തെ കൂട്ടുപിടിച്ച് മൈക്കല്‍ ക്ലാര്‍ക്ക് നടത്തിയ പോരാട്ടത്തിന് മാര്‍ക് ബൌച്ചറിലൂടെ ദക്ഷിണാഫ്രിക്ക മറുപടി നല്‍കിയെങ്കിലും മൂന്നാം ടെസ്റ്റില്‍ ഓസീസ് വ്യക്തമായ മേധാവിത്വം നേടി. ആദ്യ ഇന്നിംഗ്സില്‍ 118 റണ്‍സിന്‍റെ നിര്‍ണായക ലീഡ് നേടിയ ഓസീസ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 33 റണ്‍സെടുത്തിട്ടുണ്ട്. 18 റണ്‍സുമായി ഹെയ്‌ഡനും ഒമ്പത് റണ്‍സുമായി കാറ്റിച്ചും ക്രീസില്‍. രണ്ട് ദിവസവും 10 വിക്കറ്റുംശേഷിക്കെ ഓസീസിനിപ്പോള്‍ 151 റണ്‍സിന്‍റെ ലീഡുണ്ട്. സ്കോര്‍ ഓസ്ട്രേലിയ 445. 33/0, ദക്ഷിണാഫ്രിക്ക 327.

നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയില്‍ ബാ‍റ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 193/5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയെങ്കിലും വാലറ്റത്ത് മോര്‍ക്കലിനെ(40) കൂട്ടുപിടിച്ച് ബൌച്ചര്‍(89) നടത്തിയ ച്വെറുത്തു‌നില്‍പ്പ് ഓസീസ് ലീഡ് കുറച്ചു. കാലിസ്(37), അം‌ല(51), ഡിവില്ലിയേഴ്സ്(11), ഡുമിനി(13), ഹാരിസ്(02), സ്റ്റെയിന്‍(06) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഓസീസിനായി സിഡില്‍ അഞ്ചു വിക്കറ്റെടുത്തു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കെസിഎ ആസ്ഥാനത്ത്‌ വിജിലന്‍സ്‌ റെയ്ഡ്‌
ജൈല്‍‌സ് ഇംഗ്ലണ്ട് കോച്ചായേക്കും
ബംഗ്ലാദേശിന്‍റെ ടെസ്റ്റ്പദവി അനിശ്ചിതത്വത്തില്‍
നായകത്വം: സ്ഥിരത വേണമെന്ന് മാലിക്
ലങ്കയുടെ പാക് പര്യടനം: ബിസിസിഐ ഇടപെട്ടു
ഓസീസിന് വീണ്ടും തകര്‍ച്ച; 267/6
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...