യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
കപിലിന് ഇന്ന് അര്‍ധസെഞ്ച്വറി
ചൊവ്വ, 6 ജനുവരി 2009   ( 12:56 IST )
ലോര്‍ഡ്സിലെ ലോകകപ്പ് വിജയത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന് ലോകക്രിക്കറ്റില്‍ സ്വന്തമായൊരു മേല്‍ വിലാസമെഴുതിച്ചേര്‍ത്ത കപില്‍ ദേവിന് ഇന്ന് ജീവിതത്തില്‍ അര്‍ധ സെഞ്ച്വറി. 1959ല്‍ ചണ്ഡീഗഡിലെ ലജ്‌വാന്തിയില്‍ രാം ലാല്‍ നിഖഞ്ജിന്‍റെ മകനായി പിറന്ന കപില്‍ദേവ് നിഖഞ്ജാണ് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓള്‍‌റൌണ്ടറായി വളര്‍ന്നത്തും നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്ററായി മാറിയതും.

റിച്ചാര്‍ഡ് ഹാഡ്‌ലിക്കും ഇയാന്‍ ബോതത്തിനുമെല്ലാം ലഭിച്ച അനുകൂല സാഹചര്യങ്ങള്‍ ഇല്ലാതിരിന്നുട്ടും കപില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പര്യായമായി മാറിയത് സ്വയം സമര്‍പ്പണത്തിലൂടെയായിരുന്നു. 1978-79ല്‍ ഇന്ത്യയുടെ പാക്കിസ്ഥാന്‍ പര്യടനത്തിലൂടെയാണ് കപില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.

ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ തന്‍റെ ആദ്യ അര്‍ധശതകം തികച്ച കപില്‍ പറത്തിയ മൂന്നു പടുകൂറ്റന്‍ സിക്സറുകള്‍ കപിലെന്ന ഓള്‍‌റൌണ്ടറുടെ വരവറിയിക്കുന്നതായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം പാക്കിസ്ഥാന്‍റെ ഇന്ത്യന്‍ പര്യടനവേളയില്‍ പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട കപില്‍ അതേ സീസണില്‍ ഓസ്ട്രേലിയക്കെതിരെ ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരുപോലെ തിളങ്ങി. 1981-82ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടു പരമ്പരകളിലും മാന്‍ ഓഫ് ദ് സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 1983ല്‍ ഇന്ത്യയുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ട കപില്‍ ടീമിനെ ലോകകപ്പ് നേട്ടത്തിലേക്കു നയിച്ചാണ് കരുത്തറിയിച്ചത്.

ഇംഗ്ലണ്ടില്‍ അരങ്ങേറിയ മുന്നാം ലോകകപ്പിനെത്തിയപ്പോള്‍ സകലരും എഴുതിത്തള്ളിയ ടീമായിരുന്നു ഇന്ത്യ. എന്നാല്‍ ആദ്യ മത്സരത്തില്‍ നിലവിലുള്ള ജേതാക്കളായ വെസ്റ്റ് ഇന്‍‌ഡീസിനെ തോല്പിച്ചതോടെ ഇന്ത്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കപിലിന്‍റെ ചെകുത്താന്മാര്‍ എന്നായിരുന്നു ഇംഗ്ലീ‍ഷ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ടീമിനു നല്‍കിയ വിശേഷണം.

(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
സിഡ്നിയില്‍ ഓസീസ് മേധാവിത്വം
കെസിഎ ആസ്ഥാനത്ത്‌ വിജിലന്‍സ്‌ റെയ്ഡ്‌
ജൈല്‍‌സ് ഇംഗ്ലണ്ട് കോച്ചായേക്കും
ബംഗ്ലാദേശിന്‍റെ ടെസ്റ്റ്പദവി അനിശ്ചിതത്വത്തില്‍
നായകത്വം: സ്ഥിരത വേണമെന്ന് മാലിക്
ലങ്കയുടെ പാക് പര്യടനം: ബിസിസിഐ ഇടപെട്ടു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...