യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
കപിലിന് ഇന്ന് അര്‍ധസെഞ്ച്വറി
ചൊവ്വ, 6 ജനുവരി 2009   ( 12:56 IST )
ഈ ലോകകപ്പില്‍ സിംബാബ്‌വേയ്ക്കെതിരെ പരാജയം മണത്തപ്പോള്‍ കപില്‍ കാഴ്ചവെച്ച പ്രകടനം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. താരതമ്യേന ദുര്‍ബലരായ സിംബാബ്‌വേയ്ക്കെതിരെ അഞ്ചു വിക്കറ്റിന് 17 എന്നനിലയില്‍ തകര്‍ന്നടിഞ്ഞപ്പോഴാണ് കപില്‍ ബാറ്റിങ്ങിനെത്തിയത്. 16 ഫോറുകളും ആറു സിക്സറുകളും പറത്തി പുറത്താകാതെ നേടിയ 175 റണ്‍സ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ബാറ്റിംഗ് പൂര്‍ത്തിയാക്കിയപ്പോള്‍ എട്ടു വിക്കറ്റിന് 266 എന്നതായിരുന്നു ഇന്ത്യയുടെ സ്കോര്‍. കപില്‍ കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍ കിര്‍മാണി നേടിയ 24 റണ്‍‌സായിരുന്നു ഇന്ത്യന്‍ നിരയിലെ ഉയര്‍ന്ന സ്ക്കോര്‍. ഈയൊരറ്റക്കാര്യത്തില്‍ നിന്നും കപില്‍ നടത്തിയ പടയോട്ടത്തിന്റെ പ്രത്യേകത മനസിലാക്കാം. ഏതായാലും മത്സരം ഇന്ത്യ ജയിച്ചു. ഈ ജയത്തോടെ കപ്പു നേടാന്‍ സാധ്യതയുള്ള ടീമുകളുടെ ഗണത്തിലേക്ക് നിരീക്ഷകര്‍ ഇന്ത്യയെ ഉയര്‍ത്തി.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച് ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തി. ലോര്‍ഡ്സില്‍ നടന്ന കലാശക്കളിയില്‍ നിലവിലെ ജേതാക്കളാ‍യ വെസ്റ്റിന്‍ഡീസായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 എന്ന നിസ്സാര സ്കോറില്‍ പുറത്തായതോടെ വിന്‍ഡീസ് വീണ്ടും ജേതാക്കളാകുമെന്നു കരുതി. വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സില്‍ വിവിയന്‍ റിച്ചാര്‍ഡ്സ് തകര്‍ത്തടിച്ചു ബാറ്റ് ചെയ്യുംവരെ ആ വിശ്വാസം തുടര്‍ന്നു. എന്നാല്‍ മദന്‍‌ലാലിന്‍റെ പന്തില്‍ മുപ്പതു വാര പുറകിലേക്കോടി കപില്‍ റിച്ചാര്‍ഡ്സിനെ പിടിച്ചു പുറത്താക്കിയതോടെ ഇന്ത്യ വിജയം മണത്തു.
ഒടുവില്‍ 43 റണ്‍സിന് വിന്‍‌ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ അവിശ്വസനീയ നേട്ടം കൈവരിച്ചു. കപില്‍ ദേവിന്‍റെ അവസ്മരണീയമായ ക്യാച്ചാണ് കളിയില്‍ വഴിത്തിരിവായതെന്ന് പിന്നീട് വിവിയന്‍ റിച്ചാര്‍ഡ്സ് തന്നെ പറഞ്ഞിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി കളമൊഴിഞ്ഞശേഷവും ഇന്ത്യന്‍ പരിശീലകനായും ക്രിക്കറ്റ് അക്കാദമി തലവനായുമെല്ലാം കപിലിന്‍റെ പോരാട്ടവീര്യം ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടര്‍ന്നു ഒടുവില്‍ ബി സി സി ഐ മേലാ‍ളന്‍‌മാരെ ധിക്കരിച്ച് ഐസി‌എല്ലിന്‍റെ ചെയര്‍മാന്‍ പദം ഏറ്റെടുക്കാന്‍ കപിലിനെ സഹായിച്ചതും ഈ പോരാട്ടവീര്യം തന്നെയാണ്.
(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
സിഡ്നിയില്‍ ഓസീസ് മേധാവിത്വം
കെസിഎ ആസ്ഥാനത്ത്‌ വിജിലന്‍സ്‌ റെയ്ഡ്‌
ജൈല്‍‌സ് ഇംഗ്ലണ്ട് കോച്ചായേക്കും
ബംഗ്ലാദേശിന്‍റെ ടെസ്റ്റ്പദവി അനിശ്ചിതത്വത്തില്‍
നായകത്വം: സ്ഥിരത വേണമെന്ന് മാലിക്
ലങ്കയുടെ പാക് പര്യടനം: ബിസിസിഐ ഇടപെട്ടു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...