യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
വീണ്ടും ഓസീസ് പ്രലോഭനം
സിഡ്നി(ഏജന്‍സി), 6 ജനുവരി 2009   ( 14:56 IST )
നായകന്‍ ഗ്രെയിം സ്മിത്തിന്‍റെ അക്രമണോത്സുകത ഇല്ലാത്ത ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരക്ക് വീണ്ടും ഓസീസിന്‍റെ പ്രലോഭനം. സിഡ്നി ക്രിക്കറ്റ് ടെസ്റ്റ് വിജയത്തിലൂടെ ഒന്നാം നമ്പറാവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 314 റണ്‍സ് കൂടിവേണം. ഒരു ദിവസം ശേഷിക്കെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഓസീസിനു വേണ്ടത് ഒമ്പത് വിക്കറ്റും. സ്കോര്‍ ഓസ്ട്രേലിയ 445, 257/4, ദക്ഷിണാഫ്രിക്ക 327, 62/1.

വിക്കറ്റ് നഷ്ടമില്ലാതെ 31 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസീസ് നാലു വിക്കറ്റ് നഷ്റ്റത്തില്‍ 257 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് 376 റണ്‍സിന്‍റെ വിജയലക്‍ഷ്യം കുറിക്കുകയായിരുന്നു. 25 റണ്‍സുമായി മക്കെന്‍സിയും 30 റണ്‍സുമായി ഹഷീം അം‌ലയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിണ്ടും വിജയപ്രതീക്ഷ നല്‍കുന്നത്. വെടിക്കെട്ട് തുടക്കം നല്‍കാനെത്തിയ മോര്‍ക്കലിനെ അക്കൌണ്ട് തുറക്കുന്നതിനു മുന്‍പ് ജോണ്‍സണ്‍ മടക്കി.

ഹെയ്‌ഡന്‍(39) ഒരിക്കല്‍ കൂടി ചോദ്യ ചിഹ്നമായപ്പോള്‍ കാറ്റിച്ചും(61), പോണ്ടിംഗും(53) നേടിയ അര്‍ധ സെഞ്ച്വറികളും ക്ലാര്‍ക്കിന്‍റെയും(41) ഹസിയുടെയും(45 നോട്ടൌട്ട്) ചെറുത്തു നില്‍‌പ്പുമാണ് ഓസീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി മോര്‍ക്കല്‍ രണ്ടും സ്റ്റെയിന്‍, ഹാരിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കപിലിന് ഇന്ന് അര്‍ധസെഞ്ച്വറി
സിഡ്നിയില്‍ ഓസീസ് മേധാവിത്വം
കെസിഎ ആസ്ഥാനത്ത്‌ വിജിലന്‍സ്‌ റെയ്ഡ്‌
ജൈല്‍‌സ് ഇംഗ്ലണ്ട് കോച്ചായേക്കും
ബംഗ്ലാദേശിന്‍റെ ടെസ്റ്റ്പദവി അനിശ്ചിതത്വത്തില്‍
നായകത്വം: സ്ഥിരത വേണമെന്ന് മാലിക്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...