|
| ക്രിക്കറ്റിനെ ദേശീയ മത്സരമാക്കരുത്: ഒളിംപ്യന്‍മാര്‍ |
| ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 6 ജനുവരി 2009 ( 16:16 IST ) | |
‘ആദ്യം നിങ്ങള്‍ എട്ട് ലോകകപ്പെങ്കിലും ജയിച്ചു വരൂ. എന്നിട്ട് ഹോക്കിക്ക് പകരം ക്രിക്കറ്റിനെ ദേശീയ കായിക മത്സരമാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാം‘. ക്രിക്കറ്റിനെ ദേശീയ കായിക മത്സരമാക്കണമെന്ന നിര്‍ദേശത്തോട് മുന്‍ ഹോക്കി താരവും ഒളിമ്പിക്സില്‍ രണ്ട് തവണ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത ബല്‍ജിത് സിംഗ് സൈനിയുടെ പ്രതികരണമായിരുന്നു ഇത്.
ക്രിക്കറ്റ് ഒളിമ്പിക് മത്സരയിനമല്ലാത്തതിനാലാണ് എട്ടു ലോകകപ്പെങ്കിലും ജയിക്കാന്‍ ആവശ്യപ്പെടുന്നതെന്നും ബല്‍ജിത് സിംഗ് പറഞ്ഞു. ഇതേ അഭിപ്രാായം തന്നെയായിരുന്നു ഒളിമ്പിക്സില്‍ മൂന്നു തവണ ഇന്ത്യയെ പ്രതിനിധീകരിച്ച ബല്‍ജിത് സിംഗ് ധില്ലനും. ‘ക്രിക്കറ്റ് ടീം നന്നായി കളിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ എട്ട് ഒളിമ്പിക്സ് സ്വര്‍ണം സ്വന്തമാക്കിയ ഹോക്കിയുടെ സുവര്‍ണ ചരിത്രം മറക്കരുത്‘ -ധില്ലന്‍ പറഞ്ഞു.
എന്നാല്‍ ഇന്ത്യക്ക് ഹോക്കിയിലെ അവസാന ഒളിമ്പിക് സ്വര്‍ണം കൊണ്ടുവന്ന വാസുദേവന്‍ ഭാസ്കരന് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഇന്ത്യന്‍ ഹോക്കിയില്‍ സമീപകാലത്ത് ഉണ്ടായ സംഭവങ്ങള്‍ ഹോക്കിയെ ദേശീയ കായിക മത്സരമാക്കി നിലനിര്‍ത്തിയാലും പ്രത്യകിച്ച് നേട്ടമൊന്നുമുണ്ടാവില്ലെന്നാണ് തെളിയിക്കുന്നതെന്ന് ഭാസ്കരന്‍ പറഞ്ഞു. ഹോക്കിക്ക് പകരം ക്രിക്കറ്റിനെ ദേശീയ കായിക മത്സരമാക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൌഡിയാണ് അഭിപ്രായപ്പെട്ടത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|