|
| മാഡ്രിഡില്‍ ഫെഡറര്‍ക്ക് കിരീടം |
| മാഡ്രിഡ് (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009 ( 12:12 IST ) | |
ഒടുവില്‍ കളിമണ്‍ കോര്‍ട്ടില്‍ ഫെഡറര്‍ക്ക് മുന്നില്‍ നദാല്‍ അടിയറവ് പറഞ്ഞു. അടുത്ത ആഴ്ച ആരംഭിക്കാന്‍ പോകുന്ന ഫ്രഞ്ച് ഓപ്പണിന്‍റെ ഡ്രസ് റിഹേഴ്സലായ മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകളില്‍ (6-4, 6-4 ) അടിയറവ് പറയിച്ച് രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ കിരീടം ചൂടി.
മാഡ്രിഡിലെ കിരീട ജയം ഫെഡററുടെ ഫ്രഞ്ച് ഓപ്പണ്‍ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളപ്പിച്ചിട്ടുണ്ട്. ജയത്തോടെ കളിമണ്‍ കോര്‍ട്ടിലെ നദാലിന്‍റെ തുടര്‍ച്ചയായ 33 ജയങ്ങളുടെ അശ്വമേധത്തിന് കടിഞ്ഞാണിടാനും ഫെഡറര്‍ക്കായി. റോമില്‍ കഴിഞ്ഞവര്‍ഷം രണ്ടാം റൌണ്ടില്‍ പുറത്തായപ്പോഴാണ് നദാല്‍ കളിമണ്‍ കോര്‍ട്ടിലെ അവസാന പരാജയം രുചിച്ചത്.
ജയത്തോടെ നദാലിനെതിരെയുള്ള ജയത്തിന്‍റെ റെക്കോര്‍ഡ് 5-11 എന്ന നിലയില്‍ മെച്ചപ്പെടുത്താനും ഫെഡറര്‍ക്കായി. ഈ സീസണില്‍ മോണ്ടികാര്‍ലൊ, ബാര്‍സലോണ, റോം ടൂര്‍ണമെന്‍റുകള്‍ ജയിച്ച നദാല്‍ ഉജ്ജ്വല ഫോമിലായിരുന്നു. എന്നാല്‍ ഫെഡറര്‍ മികവിന്‍റെ പൂറണതയിലെത്തിയതോടെ നദാല്‍ തീര്‍ത്തും നിഷ്പ്രഭനായി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|