|
| ഡല്‍ഹി വിജയകുതിപ്പ് തുടരുന്നു |
| ബ്ലുംഫൊണ്ടെയ്ന് (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009 ( 12:18 IST ) | |
വീരേന്ദര്‍ സേവാഗിന്‍റെ ഡല്‍ഹി എക്സ്‌പ്രസിന് രാജസ്ഥാനിലും സ്റ്റോപ്പില്ല. സെമി സാധ്യതകള്‍ സജീവമാക്കാന്‍ വിജയം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ 14 റണ്‍സിന് കിഴടക്കി ഡല്‍ഹി സെമിയിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോള്‍ രാജസ്ഥാന്‍റെ ഭാവി വീണ്ടും തുലാസിലായി. സ്കോര്‍. ഡല്‍ഹി- 150/3. രാജസ്ഥാന്‍- 136/9.
55 പന്തില്‍ എട്ടു ബൗണ്ടറികളുടെയും ഒരു സിക്സിന്‍റെയും സഹായത്തോടെ 79 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്സ് ആണ് ഡല്‍ഹിയുടെ വിജയശില്‍പി. ഗംഭീറും (8) സേവാഗും (2) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ തിലകരത്നെ ദില്‍ഷനും (33), ഡിവില്ലിയേഴ്സും ദിനേഷ് കാര്‍ത്തിക്കും (11 പന്തില്‍ 23) ചേര്‍ന്നാണ് ഡല്‍ഹിക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. മുനാഫ് പട്ടേല്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നേടിയ 25 റണ്‍സ് മത്സര ഫലത്തില്‍ നിര്‍ണായകമായി.
രാജസ്ഥാന്‍റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഗ്രെയിം സ്മിത്തും (0), റോബര്‍ട്ട് ക്വിനിയും (6), നമാന്‍ ഓജയും (9) കണ്ണടച്ചു തുറക്കും മുന്‍പ് പുറത്തായി. മൂന്നിന് 24 നെന്ന നിലയില്‍ നിന്നും രവീന്ദ്ര ജഡേജയും (24), ജോണ്‍ ബോത്തയും (29) രാജസ്ഥാന്‍ സ്കോര്‍ 79 വരെയെത്തിച്ചു. ജഡേജ പുറത്തായതോടെ കൂട്ടത്തകര്‍ച്ച. ഡല്‍ഹിയ്ക്കായി അമിത് മിശ്ര മൂന്നു വിക്കറ്റ് വീഴ്ത്തി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|