യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
തോല്‍വി ഫ്രഞ്ച് ഓപ്പണെ ബാധിക്കില്ല: നദാല്‍
മാഡ്രിഡ്(ഏജന്‍സി), തിങ്കള്‍, 18 മെയ് 2009   ( 15:29 IST )
ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാ‍ക്കിയിരിക്കെ മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡററോട് ഏറ്റ തോല്‍‌വി കാര്യമാക്കേണ്ടെന്ന് ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍.

പരാജയത്തോടെ കളിമണ്‍ കോര്‍ട്ടിലെ നദാ‍ലിന്‍റെ തുടര്‍ച്ചയായ 33 ജയങ്ങളുടെ അശ്വമേധത്തിനാണ് ഫെഡറര്‍ കടിഞ്ഞാണിട്ടത്. എന്നാല്‍ ഈ തോല്‍‌വി ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് നദാല്‍ പറയുന്നത്. ഈ തോല്‍‌വികൊണ്ട് ഫ്രഞ്ച് ഓപ്പണില്‍ ഒന്നും സംഭവിക്കില്ല. അവിടുത്തേത് തികച്ചും വ്യത്യസ്തമായ പ്രതലമാണ്.

മാഡ്രിഡില്‍ ഫെഡറര്‍ എന്നേക്കാള്‍ മികച്ചു നിന്നു. ജയം ഫേഡറര്‍ അര്‍ഹിച്ചിരുന്നു. മാഡ്രിഡിലെ കളിമണ്‍ പ്രതലത്തിന്‍റെ വേഗതയാണ് ഫെഡററെ തുണച്ചത്. എന്നാല്‍ റോളാംഗ് ഗാരോസിലെ പ്രതലം കുറച്ച് കൂടി വേഗം കുറഞ്ഞതാണ്. ഇത് എനിക്കാണ് ഗുണം ചെയ്യുക-നദാല്‍ പറഞ്ഞു.

ഫ്രഞ്ച് ഓപ്പണിലെ കഴിഞ്ഞ മൂന്നു ഫൈനലിലും ഫെഡറര്‍ നദാ‍ലിനു മുന്‍പില്‍ അടിയറവ് പറഞ്ഞിരുന്നു. 18 മാസം മുന്‍പായിരുന്നു ഫെഡറര്‍ അവസാനമായി നദാലിനെ കീഴടക്കിയത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തിരിച്ചുവരവിലും ബോള്‍ട്ടിന് അസ്ത്രവേഗം
ഡല്‍ഹി വിജയകുതിപ്പ് തുടരുന്നു
മാഡ്രിഡില്‍ ഫെഡറര്‍ക്ക് കിരീടം
സ്പെയിനില്‍ ബാര്‍സയുടെ കിരീടധാരണം
മാഡ്രിഡില്‍ ഫെഡറര്‍-നദാല്‍ ഫൈനല്‍
മാഞ്ചസ്റ്ററിന് പതിനെട്ടാം കിരിടം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...