യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
അക്തര്‍ വീണ്ടും കുഴപ്പത്തില്‍
കറാച്ചി (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009   ( 18:52 IST )
പാകിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ ഷൊയൈബ് അക്തര്‍ വീണ്ടും വിവാദത്തില്‍. പാക് ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാര്‍ ലംഘിച്ചുവെന്നാണ് അക്തറിനെതിരെയുള്ള പുതിയ ആരോപണം. ട്വന്‍റി-20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാതെ മുങ്ങിയതാണ് അക്തറെ പുതിയ വിവാദത്തില്‍ ചാടിച്ചത്.

നാഭിയില്‍ അണുബാധ കാരണമാണ് ക്യാമ്പില്‍ പങ്കെടുക്കാത്തതെന്ന് കാണിച്ച് അക്തര്‍ പി സി ബിക്ക് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും പി സി ബി ചെയര്‍മാന്‍ ഇജാസ് ബട്ട് ഇതില്‍ തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ട്. തനിക്ക് എഴു മുതല്‍ എട്ടു ദിവസം വരെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അക്തര്‍ പറയുന്നു. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി 21ന് നടക്കുന്ന പരിശീലന മത്സരത്തില്‍ തന്‍റെ സേവനം ലഭ്യമാകുമെന്നും അക്തര്‍ അറിയിച്ചു.

അതേസമയം പി സി ബിയുമായി കരാറുള്ള ഒരു താരം ടീം ഡോക്ടറുടെ സേവനം തേടാതെ സ്വകാ‍ര്യ ഡോക്ടറെ സമീപിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നാണ് പി സി ബി നിലപാട്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി അക്തറിന് കാല്‍ മുട്ടിന്‍ പരിക്കേറ്റിരുന്നെങ്കിലും ടീം ഡോക്ടറെ സമീപിക്കാതെ സ്വന്തം ഡോക്ടറെ കാണാനായിരുന്നു അക്തറുടെ തീരുമാനം. ഇതും പി സി ബിയെ ചൊടിപ്പിച്ചിരുന്നു.

പി സി ബി നിയോഗിച്ച ഡോക്ടറാവുമ്പോള്‍ ഐ സി സി നിരോധിത മരുന്നുകളുടെ ലിസ്റ്റുകളില്‍പ്പെടുത്തിയവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും. എന്നാല്‍ സ്വകാര്യ ഡോക്ടര്‍ക്ക് ഇതറിയണമെന്നില്ല. അതിനാല്‍ ലോകകപ്പിനിടെ അക്തര്‍ ഉത്തേജക മരുന്ന പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ഉത്തരവാദിത്വം തങ്ങള്‍ക്കായിരിക്കില്ലെന്നാണ് പി സി ബി നിലപാട്. അതിനാല്‍ അക്തറിനെ അച്ചടക്ക നടപടി വേണമെന്നാണ് പി സി ബിയിലെ ഒരു വിഭാഗം വാദിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തോല്‍വി ഫ്രഞ്ച് ഓപ്പണെ ബാധിക്കില്ല: നദാല്‍
തോല്‍വി ഫ്രഞ്ച് ഓപ്പണെ ബാധിക്കില്ല: നദാല്‍
തിരിച്ചുവരവിലും ബോള്‍ട്ടിന് അസ്ത്രവേഗം
ഡല്‍ഹി വിജയകുതിപ്പ് തുടരുന്നു
മാഡ്രിഡില്‍ ഫെഡറര്‍ക്ക് കിരീടം
സ്പെയിനില്‍ ബാര്‍സയുടെ കിരീടധാരണം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...