|
| ഇംഗ്ലണ്ടിന് സമ്പൂര്‍ണ വിജയം |
| ചെസ്റ്റര്‍ ലി സ്ട്രീറ്റ്(ഏജന്‍സി), ചൊവ്വ, 19 മെയ് 2009 ( 12:22 IST ) | |
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട് പരമ്പര 2-0ന് തൂത്തുവാരി. ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനു മുന്നില്‍ ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ വിന്‍ഡീസ് ഇന്നിംഗ്സിനും 83 റണ്‍സിനുമാണ് അടിയറവ് പറഞ്ഞത്. സ്കോര്‍ ഇംഗ്ലണ്ട് 569/6. വെസ്റ്റിന്‍ഡീസ് 310, 176.
നാലാം ദിനം 115/3 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിന് ഇംഗ്ലീഷ് ആക്രമണത്തിന് മുന്നില്‍ അധികനേരം പിടിച്ചു നില്‍ക്കാനായില്ല. 47 റണ്‍സെടുത്ത ചന്ദര്‍പോളും 22 റണ്‍സെടുത്ത സിമണ്‍സും പുറത്തായതൊടെ വിന്‍ഡീസ് ബാറ്റ്‌സ്‌മാന്മാരുടെ പവലിയനിലേക്കുള്ള ഘോഷയത്ര തുടങ്ങി.
ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ നാലും ബ്രെസ്നണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒനിയണ്‍സ് രണ്ട് വിക്കറ്റ് നേടി. മത്സരത്തിലാകെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്സണാണ് കളിയിലെ കേമന്‍. ആദ്റ്റ ടെസ്റ്റ് ഇംഗ്ലണ്ട് 10 വിക്കറ്റിന് വിജയിച്ചിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|