|
| ഒടുവില്‍ കൊല്‍ക്കത്ത വിജയം രുചിച്ചു |
| സെഞ്ചൂറിയന്‍(ഏജന്‍സി), ചൊവ്വ, 19 മെയ് 2009 ( 12:25 IST ) | |
ജയിക്കാന്‍ മറന്നു പോയിട്ടില്ലെന്ന് ഒടുവില്‍ കൊല്‍ക്കത്ത തെളിയിച്ചു. ഐപിഎല്ലില്‍, തുടര്‍ച്ചയായ എട്ടു തോല്‍വികള്‍ക്കുശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഏഴു വിക്കറ്റിനു കീഴടക്കിയാണ് കൊല്‍ക്കത്ത വിജയ തീരമണഞ്ഞത്. സ്കോര്‍: ചെന്നൈ മൂന്നിന് 188, കൊല്‍ക്കത്ത മൂന്നിന് 189.
വിജയത്തിന് കൊല്‍ക്കത്തയുടെ നിലയില്‍ മാറ്റമൊന്നും വരുത്താനാവില്ലെങ്കിലും നഷ്ടപ്പെട്ട ആത്മാഭിമാനം അല്‍പ്പമെങ്കിലും വിണ്ടെടുക്കാന്‍ ഈ ജയത്തോടെ മക്‍ക്കല്ലത്തിനും കൂട്ടര്‍ക്കുമായി. ഒപ്പം അനായാസം സെമിയിലെത്തുമെന്ന് കരുതിയ ചെന്നൈയുടെ ഭാവി അവസാന മത്സരത്തിലേക്ക് നീട്ടിവയ്ക്കാനും. 15 പോയിന്‍റുള്ള ചെന്നൈക്ക് ഇനി അവസാന മല്‍സരം ജയിച്ചാലെ സെമിയുറപ്പിക്കാനാവു.
മുന്നില്‍ നിന്നു നയിച്ച ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ വെടിക്കെട്ട് തന്നെയാണ് കൊല്‍ക്കത്തയ്ക്ക് ആശ്വാസജയമൊരുക്കുന്നതില്‍ നിര്‍ണായകമായത്.11 ബൗണ്ടറിയും, മൂന്നു സിക്സും ഉള്‍പ്പെടെ 47 പന്തില്‍ 81 റണ്‍സ് നേടിയ മക്‍ക്കല്ലം ടീമിനെ വിജയവഴിയിലെത്തിച്ചാണ് മടങ്ങിയത്. മക്ക്കല്ലത്തിന് ബ്രാഡ് ഹോജ്( 71 നോട്ടൗട്ട്), സാഹ(25 നോട്ടൗട്ട്) എന്നിവര്‍ മികച്ച പിന്തുണ നല്‍കി.
നേരത്തെ ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ മുന്‍പനായ മാത്യു ഹെയ്ഡനില്ലാതെ ഇറങ്ങിയ ചെന്നൈക്കുവേണ്ടി റെയ്ന(52), ധോണി(40), ബെയ്ലി(30), പാര്‍ഥിവ് (25) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|