യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
സൈമോയ്ക്ക് പോണ്ടിംഗിന്‍റെ പിന്തുണ
മെല്‍ബണ്‍(ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 16:25 IST )
ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ വിവാദ ഓള്‍ റൌണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സിനെ ഉള്‍പ്പെടുത്തണമെന്ന് ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. സൊമ്മീയെ പുറത്തിരിത്തുക എന്നത് സെലക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടാവുമെന്നാണ് താന്‍ കരുതുന്നതെന്നും പോണ്ടീംഗ് വ്യക്തമാക്കി.

ആഭ്യന്തര ക്രിക്കറ്റിലും ദുബായില്‍ പാകിസ്ഥാ‍നെതിരെ നടന്ന എകദിന പര്‍മ്പരയിലും സൊമോയുടെ പ്രകടനം അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുന്നുവെന്നതിന്‍റെ സൂചനയാണ്. സൈമോയെ പോലൊരു താരത്തിന്‍റെ സേവനം ഓസീസിനെ സംബന്ധിച്ചിടത്തൊളം മുതല്‍‌കൂട്ടായിരികുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പോണ്ടിംഗ് പറഞ്ഞു.

സൈമോയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ കടുത്ത തീരുമാനങ്ങളൊന്നും എടുക്കില്ലെന്നാണ് തന്‍റെ പ്രതീ‍ക്ഷയെന്നും പോണ്ടിംഗ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാതെ മീന്‍ പിടിക്കാന്‍ പോയതിന്‍റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട് റ്റീമില്‍ നിന്ന് പുറത്ത് പോയ സൈമണ്ട്സിനെ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഐ പി എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനു വേണ്ടി കളിക്കുന്ന സൈമണ്ട്സ് അഞ്ചു മത്സരങ്ങളില്‍ നിന്ന് 174 റണ്‍സ് നേടിയിരുന്നു. ബുധനാഴ്ച ആഷസിനായുള്ള പതിനാറംഗ ടീമിനെ തെരഞ്ഞെടുക്കാന്‍ ഓസീസ് സെല്‍ക്ടര്‍മാര്‍ യോഗം ചേരുമ്പോള്‍ ഐ പി എല്ലിലെ പ്രകടനം കൂടി കണക്കിലെടുക്കുമെന്നാണ് സൈമണ്ടിസ്ന്‍റെ വിശ്വാസം. സൈമണ്ട്സിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഓസീസ് വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒടുവില്‍ കൊല്‍ക്കത്ത വിജയം രുചിച്ചു
ഇംഗ്ലണ്ടിന് സമ്പൂര്‍ണ വിജയം
അക്തര്‍ വീണ്ടും കുഴപ്പത്തില്‍
തോല്‍വി ഫ്രഞ്ച് ഓപ്പണെ ബാധിക്കില്ല: നദാല്‍
തോല്‍വി ഫ്രഞ്ച് ഓപ്പണെ ബാധിക്കില്ല: നദാല്‍
തിരിച്ചുവരവിലും ബോള്‍ട്ടിന് അസ്ത്രവേഗം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...