|
| ജൂനിയര്‍ ലോകകപ്പ്: ദിവാകര്‍ റാം നയിക്കും |
| ന്യൂഡല്‍ഹി (ഏജന്‍സി), ചൊവ്വ, 19 മെയ് 2009 ( 19:41 IST ) | |
ജൂനിയര്‍ ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ ദിവാകര്‍ റാം നയിക്കും. ജൂണ്‍ ഏഴ് മുതല്‍ മലേഷ്യയിലും സിംഗപ്പൂരിലുമാണ് ലോകകപ്പ് നടക്കുക. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ടീം ടൂര്‍ണ്ണമെന്‍റിനൊരുങ്ങുന്നത്.
ഡി ഗ്രൂപ്പില്‍ ഹോളണ്ട്, ന്യൂസിലാന്‍ഡ്, പോളണ്ട്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ ഇറങ്ങുക. അടുത്ത മാസം എട്ടിന് സിംഗപ്പൂരിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അടുത്ത ദിവസം ന്യൂസിലാന്‍ഡിനെതിരെയാണ് രണ്ടാം പോരാട്ടം.
11 ന് ഹോളണ്ടിനെയും ഇന്ത്യ നേരിടും. 12 ന് പോളണ്ടുമായിട്ടാണ് ഇന്ത്യയുടെ അവസാന ലീഗ് മത്സരം. അടുത്ത മാസം 2ന് സിംഗപ്പൂരിലെത്തുന്ന ഇന്ത്യ രണ്ട് പരിശീലന മത്സര്‍ങ്ങളും കളിക്കുന്നുണ്ട്.
നാല് വിഭാഗങ്ങളിലായി 20 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. പതിനെട്ടംഗ സ്ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|